Thursday, April 25, 2024
spot_img

ഒ ഐ സിയിൽ ഇന്ത്യ വിശിഷ്ടാതിഥി; പാകിസ്ഥാന് തിരിച്ചടി.

ഇസ്ളാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ്, ഓ ഐ സിയുടെ ഈ വർഷത്തെ വിശിഷ്ടാതിഥിയായി ഇന്ത്യ പങ്കെടുക്കും. ഇന്ത്യയെ പങ്കെടുപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ച പാകിസ്ഥാനെ പാടെ തഴഞ്ഞ് കൊണ്ട് അംഗരാജ്യങ്ങൾ ഇന്ത്യയെ ക്ഷണിക്കുന്ന നിലപാട് ഉറപ്പിച്ചു. യുഎഇയിലെ അബുദാബിയിൽ നാളെയും മറ്റന്നാളും ആയി നടക്കുന്ന സമ്മേളനത്തിൽ, ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പങ്കെടുക്കും.

സമ്മേളനത്തിൽ നിന്നും ഇന്ത്യയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് യു.എ.ഇ. വിദേശകാര്യമന്ത്രിയെ പാകിസ്താൻ സമീപിച്ചിരുന്നു. ഇക്കാര്യം വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി ഇസ്‌ലാമാബാദിൽ നടത്തിയ പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പാകിസ്ഥാന്റെ ആവശ്യം ഓ ഐ സി അംഗീകരിച്ചില്ല എന്ന് മാത്രമല്ല, പാകിസ്ഥാനെ ക്ഷണിക്കേണ്ട എന്ന നിലപാടും കൈക്കൊണ്ടു. ഇസ്ലാമിക രാജ്യങ്ങളുടെ പട്ടികയിൽ പെടുന്ന പാകിസ്ഥാന് ഇത് കനത്ത തിരിച്ചടി ആണ്.

ജെയ്ഷെ മുഹമ്മദ് ക്യാംപില്‍ നടത്തിയ വ്യോമാക്രമണം സൈനിക നടപടി ആയിരുന്നില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഭീകർക്കെതിരെ പാകിസ്ഥാൻ നടപടി എടുക്കില്ല എന്ന് ഉറപ്പായതു കൊണ്ടാണ് വ്യോമാക്രമണം നടത്തേണ്ടിവന്നത്. ഇത് പാക് സൈന്യത്തിനോ, സാധാരണ ജനങ്ങള്‍ക്കോ എതിരായിരുന്നില്ലെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ വിദേശ നയത്തിനും, നിലപാടുകൾക്ക് ലഭിച്ച പിന്തുണയും വിജയവുമാണ് ഈ ക്ഷണമെന്ന് ലോകരാജ്യങ്ങൾ വിലയിരുത്തുന്നു.

Related Articles

Latest Articles