Tuesday, April 23, 2024
spot_img

പാകിസ്താനെ വിറപ്പിക്കാൻ വരുന്നു ഇന്ത്യയുടെ ‘ചിനൂക്ക് ‘


ഇന്ത്യയുടെ പുതിയ ഇസ്രായേൽ നിർമ്മിത അത്യന്താധുനീകമായ ചിനൂക്ക് ട്വിൻ റോട്ടർ ഹെവിലിഫ്റ്റ് ഹെലിക്കോപ്റ്ററുകൾ സിയാച്ചിൻ ഗ്ലേഷിയറിൽ ഇറങ്ങി. ട്രൂപ്പിനുള്ള ആയുധങ്ങളും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമായാണ് ചിനൂക്ക് സിയാചിന്നിൽ ഇറങ്ങിയത്. അവശ്യ ഘട്ടത്തിൽ ഏത് പ്രതികൂല കാലാവസ്ഥയിലും പറന്നിറങ്ങാൻ കെല്പുള്ള ഹെലികോപ്റ്റർ ആണ് ചിനൂക്ക്.

ഇന്ത്യ പാക് സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്ത്യ പ്രതിരോധ മേഖല ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു. ഇസ്രയേലില്‍ നിന്നും അമേരിക്കയില്‍ നിന്നും അത്യാധുനിക ആയുധങ്ങളാണ് ഇന്ത്യ വാങ്ങിക്കുന്നത്. ഇതില്‍ പ്രധാനപ്പെട്ട നാലു ചിനൂക് ഹെലികോപ്റ്ററുകള്‍ ആണ് ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത. സി.എച്ച്‌ 4 7എഫ് (1) വിഭാഗത്തില്‍പ്പെട്ട നാല് ഹെലികോപ്റ്ററുകാളാണ് എയര്‍ ചീഫ് മാര്‍ഷല്‍ ബി.എസ് ധനോവ വ്യോമസേനക്ക് നല്‍കുന്നത്. നാളെയാണ് ഔദ്യോഗികമായി ഇവ വ്യോമസേനയുടെ ഭാഗമാകുന്നതെങ്കിലും, പരീക്ഷണാർത്ഥം ഞായറാഴ്ച തന്നെ സിയാച്ചിനിൽ പറന്നിറങ്ങുകയായിരുന്നു.

പാകിസ്ഥാന്‍ അതിര്‍ത്തികളിലും ചെെനീസ് അതിര്‍ത്തികളിലുമാണ് ചിനൂക് ഹെലികോപ്റ്ററുകള്‍ നിയോഗിക്കുക. സിയാച്ചിന്‍,​ കിഴക്കന്‍ ലഡാക്ക് എന്നവിടങ്ങളില്‍ നിയോഗിക്കാന്‍ വേണ്ടി പുതിയ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് വ്യോമസേന അറിയിച്ചു.

നിരവധി പരീക്ഷണ പറക്കലിന് ശേഷമാണ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകുന്നത്. സെെനികര്‍ക്ക് വാഹനങ്ങളില്‍ എത്തിച്ചേരാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ ഭാരമേറിയ ആയുധങ്ങളും യന്ത്രങ്ങളും എത്തിക്കാന്‍ ഇതിന് സാധിക്കുന്നു. മറ്റുള്ള ഹെലികോപ്റ്ററുകളെ അപേക്ഷിച്ച്‌ വേഗത കൂടുതലാണ് ചിനൂക്കിന്. മണിക്കൂറില്‍ 302 കിലോമീറ്ററാണ് ചിനൂക്കിന്റെ പരാമാവധി വേഗത. ചിനൂക് ചി.എച്ച്‌-എഫ് ഹെലികോപ്റ്ററിന്റെ പുതിയ പതിപ്പാണ് ഇന്ത്യ വാങ്ങുന്നത്.

യു.എസ്, ഓസ്ട്രേലിയ, അര്‍ജന്റീന, ഇറാന്‍, ഇറ്റലി, ജപ്പാന്‍, ഒമാന്‍, സ്പെയിന്‍, ദക്ഷിണ കൊറിയ, യു.കെ തുടങ്ങിയ രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ചിനൂക്ക് ഉള്ളത്. 35 സെെനികരെ അതില്‍ ഉള്‍ക്കെള്ളാനാകും. മാത്രമല്ല 10886 കിലോഗ്രാം വരെ ഭാരം ഉള്‍ക്കൊള്ളാനും ചിനൂക്കിന് സാധിക്കും.

ഇതോടെ പാകിസ്ഥാന് മേൽ ഇന്ത്യയ്ക്ക് സിയാചിൻ മേഖലയിൽ വ്യക്തമായ മേൽക്കെയാകും.

Related Articles

Latest Articles