Thursday, April 25, 2024
spot_img

കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വ് കേസ്; പാകിസ്താ​നെ​തി​രെ ഇ​ന്ത്യ ഹേ​ഗ് അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ല്‍; ക​രാ​ര്‍ ലംഘിച്ച പാ​കിസ്താ​ന്‍ വി​ചാ​ര​ണ​രേ​ഖ കൈ​മാ​റുന്നി​ല്ലെന്നും ഇന്ത്യ കോടതിയില്‍

ഹേ​ഗ്: ചാരപ്രവര്‍ത്തനം ആരോപിച്ച് പാകിസ്താന്‍ തടവിലാക്കിയ ഇന്ത്യന്‍ പൗരന്‍ കു​ല്‍​ഭൂ​ഷ​ണ്‍ ജാ​ദ​വി​ന്‍റെ കേ​സി​ല്‍ ഹേ​ഗി​ലെ അ​ന്താ​രാ​ഷ്ട്ര നീ​തി​ന്യാ​യ കോ​ട​തി​യി​ല്‍ പാകിസ്താ​നെ​തി​രെ ഇ​ന്ത്യ. റിട്ടയേര്‍ഡ് നാവിക സേനാ ഉദ്യോഗസ്ഥനും വ്യവസായിയുമായ കു​ല്‍​ഭൂ​ഷ​ണ്‍ ജാദവിനെ പാകിസ്താ​ന്‍ ത​ട്ടി​ക്കൊ​ണ്ടുപോ​യി ത​ട​വിലാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​ന്ത്യ​യ്ക്കു വേ​ണ്ടി ഹാ​ജ​രാ​യ മു​ന്‍ സോ​ളി​സിറ്റ​ര്‍ ജ​ന​റ​ല്‍ ഹ​രീ​ഷ് സാ​ല്‍​വെ കോടതിയെ അറിയിച്ചു.

വി​യ​ന്ന ക​രാ​ര്‍ പാ​കിസ്താ​ന്‍ ലം​ഘി​ച്ചി​രി​ക്കു​ക​യാ​ണ്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​കിസ്താ​ന്‍റെ വാ​ദ​ങ്ങ​ള്‍ എ​ല്ലാം അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണ്. കു​ല്‍​ഭൂ​ഷ​ണ്‍ കു​റ്റ​സ​മ്മ​തമൊ​ഴി ന​ല്‍​കി​യെ​ന്ന വാ​ദം ത​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കില്ലെന്നും സാ​ല്‍​വെ പ​റ​ഞ്ഞു. ഇ​ന്ത്യ​ക്ക് വി​ചാ​ര​ണ​രേ​ഖ പോ​ലും കൈ​മാ​റാ​ന്‍ പാ​കിസ്താ​ന്‍ ത​യാ​റ​ല്ല. 13 ത​വ​ണ കോ​ണ്‍​സുലാ​ര്‍ സ​ഹാ​യം ആ​വ​ശ്യ​പ്പെ​ട്ട് സ​മീ​പി​ച്ചി​ട്ടും മ​റു​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നും ഹ​രീ​ഷ് സാ​ല്‍​വെ ചൂണ്ടിക്കാട്ടി.

അ​തേ​സ​മ​യം, പാകിസ്താ​ന്‍റെ വാ​ദം ചൊ​വ്വാ​ഴ്ച ന​ട​ക്കും. ബാ​രി​സ‌്റ്റ​ര്‍ ഖ​വാ​ര്‍ ഖു​റേ​ഷി​യാ​ണ് എതിര്‍ഭാഗത്തിന് വേണ്ടി ഹാ​ജ​രാ​കു​ന്ന​ത്.

Related Articles

Latest Articles