Friday, March 29, 2024
spot_img

ഹാര്‍ദിക് പാണ്ഡ്യയു‌ടെ നേതൃത്വത്തിൽ ഇന്ത്യ നാളെ അയര്‍ലണ്ടിനെ നേരിടും;മലയാളി താരം സഞ്ജു കളിച്ചേക്കും

അയര്‍ലണ്ടിനെതിരെയുള്ള രണ്ട് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ മത്സരം നാളെ രാത്രി ഒമ്പതിന് നടക്കും. ഹാര്‍ദിക് പാണ്ഡ്യയുടെ കീഴില്‍ യുവ നിരയെ തന്നെയാണ് ഇന്ത്യ ഈ പരമ്പരയിലും പരീക്ഷിക്കുന്നത്.

നേരത്തേ ദക്ഷിണാഫ്രിക്കക്കെതിരെ റിഷഭ് പന്തിന്റെ നേതൃത്വത്തിലും ഇന്ത്യ യുവനിരയെ കളിപ്പിച്ചിരുന്നു. വി വി എസ് ലക്ഷമണ്‍ ആണ് ഇന്ത്യന്‍ കോച്ച്. ടി20 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ടീമിനെ ഒരുക്കുകയാണ് ഇന്ത്യ പരീക്ഷണത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

മലയാളി താരം സഞജു സാംസണ്‍ കളിക്കാന്‍ സാധ്യതയുണ്ടെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കക്കെതിരെ സഞ്ജുവിനെ മാറ്റി നിര്‍ത്തിയത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഹാര്‍ദിക് പാണ്ഡ്യക്ക് പുറമേ ദിനേഷ് കാര്‍ത്തിക്ക്, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്ക്ക്‌വാദ്, സൂര്യ കുമാര്‍ യാദവ് എന്നിവരാണ് ടീമിലുള്ള പ്രധാന ബാറ്റര്‍മാര്‍. ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ടി20 മത്സരത്തിനിറങ്ങിയ ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചാഹല്‍ തുടങ്ങിയ ബൗളര്‍മാരെ ഇന്ത്യ അയര്‍ലണ്ട് പര്യടനത്തില്‍ ഇന്ത്യ നിലനിര്‍ത്തിയിട്ടുണ്ട്.

Related Articles

Latest Articles