Wednesday, April 24, 2024
spot_img

ഇന്ത്യയും യുഎഇയും കൈകോര്‍ക്കുന്നു; ലക്ഷ്യം കാലാവസ്ഥാ വെല്ലുവിളികളുടെ അതിജീവനം

ദുബായ്: ഭീഷണിമുഴക്കുന്ന കാലാവസ്ഥാ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യയും യുഎഇയും അടക്കം നിരവധി രാജ്യങ്ങള്‍ കൈകോര്‍ക്കുന്നു. റഷ്യ, മെക്സിക്കോ, മൊറോക്കോ, ചൈന എന്നിവയാണ് ഈ പദ്ധതിയില്‍ പങ്കാളികളാകുന്ന മറ്റ് രാജ്യങ്ങള്‍. കൃത്യമായ ശാസ്ത്രീയ കര്‍മപരിപാടികളിലൂടെ കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിക്കാനാകുമെന്നാണ് രാജ്യങ്ങളുടെ പ്രതീക്ഷ. യഥാസമയം മുന്നറിയിപ്പു ലഭിച്ചാല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ കഴിയും.

ഉപഗ്രഹവിക്ഷേപണത്തിലും സാങ്കേതിക വിദ്യകളിലും ഉയരങ്ങള്‍ കീഴടക്കിയ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇക്കാര്യത്തില്‍ വിലപ്പെട്ട സംഭാവനകള്‍ നല്‍കാനാകുമെന്നാണ് വിലയിരുത്തല്‍. യുഎഇ ഉപഗ്രഹങ്ങളുടെ സേവനം ഇക്കാര്യത്തില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുമെന്നും ഫ്രഞ്ച് ബഹിരാകാശ ഏജന്‍സി (സിഎന്‍ഇഎസ്)യില്‍ നടന്ന സമ്മേളനത്തില്‍ യുഎഇ സ്പേസ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ ഡോ മുഹമ്മദ് അല്‍ അഹ്ബാബി പറഞ്ഞു.

Related Articles

Latest Articles