Thursday, April 25, 2024
spot_img

റാങ്കിങ്ങിൽ മുന്നിലുള്ള കിര്‍ഗിസ്ഥാനെയും പഞ്ഞിക്കിട്ടു.. ത്രിരാഷ്‌ട്ര ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്ക്ക് കിരീടം! കിര്‍ഗിസ്ഥാനെ തകർത്തത് എതിരില്ലാത്ത 2 ഗോളുകൾക്ക്

ഇംഫാല്‍ :ഏഷ്യൻ കപ്പിന് മുന്നോടിയായി സംഘടിപ്പിക്കപ്പെട്ട ത്രിരാഷ്‌ട്ര ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്ക്ക് കിരീടം. റാങ്കിങ്ങിൽ മുന്നിലുള്ള കിര്‍ഗിസ്ഥാനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് ഇന്ത്യ കിരീടം നേടിയത് . സന്ദേശ് ജിങ്കൻ , സുനിൽ ഛേത്രി എന്നിവരാണ് ഇന്ത്യയ്ക്കായി വലകുലുക്കിയത്. ജിംഗാന്‍ 34-ാം മിനുറ്റിലും ഛേത്രി പെനാല്‍റ്റിയിലൂടെ 84-ാം മിനുറ്റിലും ലക്ഷ്യം കണ്ടു.

34-ാം മിനിറ്റിൽ ബ്രാണ്ടന്‍ എടുത്ത ഫ്രീകിക്കില്‍ കാല്‍ വെച്ചാണ് ജിംഗാന്‍ ഇന്ത്യക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. 84-ാം മിനുറ്റില്‍ മഹേഷിനെ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റി എടുത്ത സുനില്‍ ഛേത്രി ഇന്ത്യക്ക് 2-0ന്‍റെ ലീഡും ജയവും സമ്മാനിച്ചു .

നേരത്തെ ആദ്യ മത്സരത്തില്‍ മ്യാന്‍മാറിനെ ഇന്ത്യ തോല്‍പിച്ചിരുന്നു. മ്യാന്‍മാറിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ തകര്‍ക്കുകയായിരുന്നു. ഒന്നാംപകുതിയിലെ ഇഞ്ചുറിടൈമില്‍ അനിരുദ്ധ് ഥാപ്പ നേടിയ ഗോളിലാണ് ഇന്ത്യന്‍ വിജയം.

Related Articles

Latest Articles