Saturday, April 20, 2024
spot_img

കരിപ്പൂര്‍ വിമാനാപകടം; മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം

ദില്ലി: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം . കേന്ദ്ര വ്യോമയാന മന്ത്രി മന്ത്രി ഹര്‍ദീപ് സിംഗ് പുരിയാണ് ധനസഹായം പ്രഖ്യാപിച്ചത് . സാരമായി പരുക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാരമായി പരുക്കുപറ്റിയവര്‍ക്ക് 50000 രൂപയുമടങ്ങുന്ന ധനസഹായം മന്ത്രി പ്രഖ്യാപിച്ചു. അതേസമയം , വിമാനത്താവള അധികൃതർ സമയോചിതമായി ഇടപെട്ടത് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതായും കേന്ദ്രമന്ത്രി പറഞ്ഞു.

Related Articles

Latest Articles