തെലങ്കാന കൂട്ടബലാത്സംഗം: കുറ്റവാളികള്‍ക്ക് ജാമ്യം നല്‍കാതെ സ്ഥിരമായി ജെയിലില്‍ അടയ്ക്കണമെന്ന് ഹേമമാലിനി

0

ദില്ലി: തെലങ്കാനയില്‍ യുവ ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന സംഭവത്തില്‍ പ്രതികരണവുമായി സിനിമാ താരവും ബിജെപിയുടെ പാര്‍ലമെന്റ് അംഗവുമായി ഹേമമാലിനി. കുറ്റവാളികളെ ഒരിക്കലും ജയിലില്‍ നിന്ന് മോചിപ്പിക്കരുതെന്ന് ഹേമമാലിനി പറഞ്ഞു.

‘സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ പറ്റിയുള്ള വാര്‍ത്തകള്‍ നമ്മള്‍ ദിവസവും കേള്‍ക്കുന്നുണ്ട്. ജയിലില്‍ കഴിഞ്ഞാല്‍ കുറ്റവാളികളെ സ്ഥിരമായി അവിടെ തന്നെ അടയ്ക്കണം എന്നണ് എന്റെ അഭിപ്രായം. എന്ത് തീരുമാനം എടുത്താലും കുറ്റവാളികള്‍ ഒരിക്കലും ജയിലില്‍ നിന്ന് പുറത്തിറങ്ങരുത്. പുറത്തിറങ്ങിയാല്‍ ഇതേ കാര്യം തന്നെ അവര്‍ വീണ്ടും ചെയ്യും. അവര്‍ക്ക് പൈശാചിക സ്വഭാവം വന്നുകഴിഞ്ഞു. കുറ്റം ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് ഇവര്‍ പ്രചോദനമാകും’-ഹേമമാലിനി പറഞ്ഞു.

പ്രതികളെ പൊതുജനത്തിന് വിട്ടുകൊടുത്ത് പരസ്യമായി തല്ലിക്കൊല്ലണമെന്നുള്ള എംപി ജയാ ബച്ചന്റെ പ്രസ്താവനയെ പിന്തുണച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മിമി ചക്രവര്‍ത്തി രംഗത്തെത്തിയിരുന്നു. പെട്ടെന്നുള്ള ശിക്ഷയിലൂടെ മാത്രമേ സ്ത്രീകളെ ലക്ഷ്യമാക്കിയുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് അവസാനമുണ്ടാകൂ എന്ന് മിമി ചക്രവര്‍ത്തി പറഞ്ഞു.

”ഇത്തരം ആളുകളെ (പ്രതികളെ) പൊതുജനമധ്യത്തില്‍ കൊണ്ടുവരണം. എന്നിട്ട് കൊലപ്പെടുത്തണം”, എന്നായിരുന്നു കഴിഞ്ഞ ദിവസം സമാജ്‌വാദി പാര്‍ട്ടി എംപിയും അഭിനേത്രിയുമായ ജയാ ബച്ചന്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.”സര്‍ക്കാര്‍ ഇനിയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് ചെയ്യുമെന്നതിനൊരു മറുപടി തരണം”, എന്നും ജയാ ബച്ചന്‍ പറഞ്ഞിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here