തീക്കൊള്ളികൊണ്ട് തലചൊറിഞ്ഞ് പാക്കിസ്ഥാൻ,ഇന്ത്യൻ പൗരന്റെ തലയറത്ത് കൊണ്ടുപോയി…തിരിച്ചടി നിശ്ചയമെന്ന് കരസേനാ മേധാവി….

0

ജമ്മുകാശ്മീരിലെ പൂഞ്ചിൽ വെള്ളിയാഴ്ച കൊല്ലപ്പെട്ട രണ്ടു സൈനിക പോർട്ടർമാരിൽ ഒരാളുടെ തലയാണ് പാകിസ്ഥാന്റെ ബോർഡർ ആക്‌ഷൻ ടീം (ബാറ്റ്) അറത്തുകൊണ്ടുപോയെതെന്ന് സൈന്യം അറിയിച്ചു.
ഗുർപുരിലെ കസാലിയാനിൽനിന്നുള്ള മുഹമ്മദ് അസ്‌ലം (28), അൽത്താഫ് ഹുസൈൻ (23) എന്നീ സേനാ പോർട്ടർമാരാണ് കൊല്ലപ്പെട്ടത്. ഇവരിൽ അസ്‌ലത്തിന്റെ തലയാണ് അറുത്തത്.ഇന്ത്യൻ പട്ടാളക്കാരോട് ഇത്തരം പൈശാചിക പ്രവർത്തികൾ നേരത്തെയും പാകിസ്ഥാൻ സൈന്യം ചെയ്തിട്ടുണ്ടെങ്കിലും പൗരന്മാരോട് ഇത്തരത്തിലുള്ള ക്രൂരത ഇതാദ്യമായാണ് .സംഭവത്തെ കരസേനാ മേധാവി ശക്തമായി അപലപിച്ചു. പ്രൊഫഷണലിസമുള്ള സേനകൾ ഇത്തരം പൈശാചിക കൃത്യങ്ങൾ ചെയ്യില്ലെന്നും ഇങ്ങനെയുള്ള പ്രവൃത്തികളെ സൈനികമായി നേരിടുമെന്നും കരസേനാ മേധാവി ജനറൽ എം.എം നരവനെ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here