ഉള്ളി വില സാധാരണ നിലയിലേക്ക്. ഉത്പാദനം ഏഴ് ശതമാനം വർദ്ധിക്കുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം

0

താമസിക്കാതെ തന്നെ ഉള്ളി വില സാധാരണ നിലയിലെത്തുമെന്ന് കൃഷി മന്ത്രാലയം . 2019-20 സാമ്പത്തിക വര്‍ഷത്തില ഉള്ളി ഉത്പാദനം ഏഴ് ശതമാനം വര്‍ധിക്കും. 24.45 മില്ല്യണ്‍ ടണ്‍ ഉള്ളി ഉല്‍പാദനമുണ്ടാകുമെന്നും താമസിയാതെ വില സാധാരണ നിലയിലേക്കെത്തുമെന്നും കൃഷി മന്ത്രാലയം വ്യക്തമാക്കി.

ഈ വര്‍ഷം ഉള്ളികൃഷി 12.20 ലക്ഷം ഹെക്ടറില്‍ നിന്ന് 12.93 ലക്ഷം ഹെക്ടറായി ഉയര്‍ന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 22.81 മില്ല്യണ്‍ ടണ്‍ ആയിരുന്നു ഉള്ളി ഉല്‍പാദനം. കനത്ത മഴയെത്തുടര്‍ന്ന് മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും ഖാരിഫ് ഉള്ളി വിളവ് ക്രമാതീതമായി കുറഞ്ഞതാണ് രാജ്യത്തെ ഉള്ളിവില കുതിക്കാനുള്ള കാരണമായി സര്‍ക്കാര്‍ പറയുന്നത്.

ഉള്ളി വില 160 കഴിഞ്ഞതോടെ ഉറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിതരായി. തുര്‍ക്കി, ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ എന്നിവടങ്ങളില്‍ നിന്നും ഉള്ളി ഇറക്കമത് ചെയ്തു. തുടര്‍ന്ന് വില താഴ്ന്നു. ശരാശരി 20 രൂപയില്‍ നിന്നാണ് ഉള്ളിവില 200 രൂപയിലെത്തിയത്. ഇപ്പോള്‍ 60 രൂപയാണ് വില.

LEAVE A REPLY

Please enter your comment!
Please enter your name here