കോവിഡിന്റെ ഇടയിൽ ഒരു ലോകാരോഗ്യ ദിനം കൂടി

0

ഇന്ന് ലോകാരോഗ്യദിനം, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യ സംഘടനയുടെ പ്രായോജകത്വത്തിൽ ആഘോഷിക്കപ്പെടുന്നു.ഡോക്ടർമാർ,നഴ്സുമാർ ,മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ആരോഗ്യം, എന്നിവയാണ് ഇത്തവണത്തെ ആശയം. പ്രഥമ ആരോഗ്യസഭ 1948ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്. 1950 മുതൽ, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് പ്രഥമ ആരോഗ്യസഭയാണ് തീരുമാനമെടുത്തത്. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു.

ഇത്തവണത്തെ ആരോഗ്യദിനത്തിനു ഏറെ പ്രാധാന്യമുണ്ട്. കൊറോണ എന്ന മഹാമാരി ലോകത്തെ വിഴുങ്ങി കൊണ്ടിരിക്കുന്ന ഈ സമയത്താണ് ആരോഗ്യദിനത്തിനു ഏറെ പ്രാധാന്യം. ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക ആരോഗ്യ സംഘടനയുടെ സന്ദേശം ഏറെ പ്രസക്തമാവുകയാണ്.ഇതു മുന്‍നിര്‍ത്തിയാണ് ലോകാരോഗ്യ ദിനം ആചരിക്കുന്നത്.

ഇന്ന് നമുക്ക് തന്നെ അറിയാം കൊവിഡ് രോഗികളെ പരിചരിക്കാനും അവരെ ഒരു കുറവും വരാതെ നോക്കാനും രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കഷ്ടപ്പെടുകയാണ് ഭൂമിയിലെ മാലാഖ എന്ന് നാം വിശേഷിപ്പിക്കുന്ന നേഴ്സ്മാർ. നഴ്‌സുമാരെ ആദരിക്കുകയാണ് ലോകാരോഗ്യ സംഘടന. സ്വന്തം ജീവൻ പോലും പണയം വെച്ച് രോഗികളെ പരിചരിച്ച സിസ്റ്റർ ലിനിയെയും ഈ സമയത്ത് ഓർക്കുന്നു. ആ നന്മയ്ക്കു മുന്നിൽ നമിക്കുന്നു. മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്താനുള്ള പോരാട്ടത്തിലാണ് ഈ ലോകാരോഗ്യ ദിനത്തില്‍ നഴ്‌സുമാര്‍. കൊവിഡിനെതിരായ പോരാട്ടം നഴ്‌സുമാരുടെ സഹായമില്ലാതെ വിജയം കാണില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

ലോക ആരോഗ്യ പരിരക്ഷാ വികസന ലക്ഷ്യം 2030ല്‍ കൈവരിക്കണമെങ്കില്‍ അധികമായി വേണ്ടത് 90 ലക്ഷം നഴ്‌സിംസ് ജോലിക്കാര്‍. നഴ്‌സിംഗ് സ്റ്റാഫുകളുടെ കുറവ് നികത്തുകയെന്നതാകും ആരോഗ്യ രംഗത്തെ പ്രധാന വെല്ലുവിളികളിലൊന്ന്.

നമ്മൾ ദൈവത്തെ കാണുന്നത് ചിലപ്പോഴൊക്കെ മനുഷ്യരിലാണ്. അത്തരത്തിൽ നമ്മൾ കാണുന്ന കാണപ്പെട്ട ദൈവങ്ങൾ തന്നെയാണ് നേഴ്സ്മാർ. മാതൃ ശിശു മരണ നിരക്കുകള്‍ കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നതുകൊണ്ടാണ് പ്രസവശുശ്രൂഷകരേയും ആരോഗ്യ ദിനത്തില്‍ ലോകാരോഗ്യ സംഘടന അഭിനന്ദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here