കൊവിഡ് 19: രാജ്യത്തെ മൂന്ന് സോണുകളായി തിരിച്ച്‌ നിയന്ത്രണങ്ങള്‍

0

ദില്ലി : രാജ്യത്ത് ഈ മാസം 15ന് ശേഷം കൊറോണ പ്രതിരോധം കാര്യക്ഷമമാക്കാനും സമൂഹ വ്യാപനം തടയാനും രാജ്യത്തെ മൂന്ന് സോണുകളായി തിരിച്ച്‌ നിയന്ത്രണങ്ങള്‍ നടപ്പാക്കണമെന്ന് വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശം. രോഗത്തിന്റേയും വ്യാപനത്തിന്റേയും തീവ്രത അനുസരിച്ച്‌ പ്രദേശങ്ങളെ ഗ്രീന്‍, യെല്ലോ , റെഡ് എന്നിങ്ങനെ സോണുകളാക്കി തിരിക്കും. ഏറ്റവും സുരക്ഷിതമായ ഇടങ്ങള്‍ ഗ്രീന്‍ സോണിന് കീഴില്‍ വരും. ഗ്രീന്‍ സോണില്‍ ഭൂരിഭാഗം സേവനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാം.രണ്ടാം തലത്തില്‍ നില്‍ക്കുന്നതാണ് യെല്ലോ സോണ്‍. ഇവിടെ ചെറിയ തോതിലുള്ള നിയന്ത്രണങ്ങള്‍ തുടരണം. ഹോട്ട് സ്പോട്ട് എന്നറിയപ്പെടുന്നതാണ് റെഡ് സോണ്‍. ഇവിടെ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് നിര്‍ദ്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here