ഇന്ത്യയിൽ തൊഴിൽ രംഗം താൽക്കാലികമായി താഴും, കാർഷികരംഗം ഉയരും

0

ദില്ലി: കോവിഡ് രോഗം മൂലമുണ്ടായ ലോക്ക്ഡൗണും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും മൂലം ഇന്ത്യയില്‍ ഏപ്രില്‍ മെയ് മാസങ്ങളിലായി നാലിലൊരാള്‍ക്ക് ജോലി നഷ്ടമാകുമെന്ന് കണക്കുകള്‍. തൊഴിലില്ലായ്മ രാജ്യത്തെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്നാണ് ഇക്കണോമിക് തിങ്ക് ടാങ്ക് സിഎംഐഇ പുറത്തുവിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

മാര്‍ച്ചിനും ഏപ്രിലിനും ഇടയില്‍ 114 ദശലക്ഷം പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. മെയ് മൂന്നിന് ശേഷമുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ദിനങ്ങള്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണെന്നും സിഎംഐഇ സിഇഒ മഹേഷ് വ്യാസ് പറഞ്ഞു. ലോക്ക്ഡൗണ്‍ നീട്ടുന്നത് പ്രശ്‌നം ഇനിയും രൂക്ഷമാക്കും.

കൃഷിസംബന്ധമായ ജോലികള്‍ക്ക് മുടക്കം വരാത്തതിനാല്‍ ഗ്രാമപ്രദേശങ്ങളില്‍ നഗരങ്ങളിലേതു പോലെ തൊഴില്‍ നഷ്ടം ഉണ്ടായിട്ടില്ല.

ഏപ്രിലില്‍ ഇന്ത്യയില്‍ തൊഴിലില്ലായ്മയുടെ നിരക്ക് 23.5 ശതമാനമായി ഉയര്‍ന്നു. വലിയ സംസ്ഥാനങ്ങളില്‍ തൊഴിലില്ലായ്മ നിരക്കും കൂടുതലാണ്. തമിഴ്‌നാട്ടില്‍ 49.8 ശതമാനം, ഝാര്‍ഖണ്ഡില്‍ 47.1 ശതമാനം, ബിഹാറില്‍ 46.6 എന്നിങ്ങനെയാണ് കൂടിയ നിരക്കെങ്കില്‍ പഞ്ചാബില്‍ 2.9 ശതമാനം, ഛത്തീസ്ഗഡ് 3.4 ശതമാനം, തെലങ്കാന 6.2 ശതമാനം എന്നിങ്ങനെയാണ് കുറഞ്ഞ നിരക്ക്.

മാസശമ്പളക്കാരില്‍ തന്നെ 38 ശതമാനവും യാതൊരു തൊഴില്‍ സുരക്ഷിതത്വമില്ലാതെയാണ് ജോലി ചെയ്യുന്നത്. ശമ്പളമുള്ള അവധിയോ സാമൂഹ്യ സുരക്ഷാ പദ്ധതികളോ ഇവര്‍ക്ക് ലഭ്യമല്ലാത്ത ഇവര്‍ക്ക് സാധുതയുള്ള തൊഴില്‍ കരാറുകളുമില്ല.

ഇത്തരക്കാരുടെ ജീവിതത്തില്‍ ലോക്ക്ഡൗണ്‍ കനത്ത ആഘാതമാണ് സൃഷ്ടിക്കുക. ദാരിദ്ര്യമാണ് വരുംദിവസങ്ങളില്‍ ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലി പ്രതിസന്ധിയെന്ന് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here