രാഹുല്‍ ഭയ്യ നിങ്ങള്‍ അവധിയിലായിരുന്നു. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇക്കാര്യം അറിയാത്തത്; രാഹുലിന്റെ വിദേശ യാത്രകളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് അമിത് ഷായുടെ മറുപടി

Rahul bhaiya you were on leave. That's why you don't know this; Amit Shah's reply indirectly criticizing Rahul's foreign travels

0

മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ പ്രത്യേക മന്ത്രാലയം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര സര്‍ക്കാര്‍ രണ്ടുവര്‍ഷം മുന്‍പ് തന്നെ ഫിഷറീസ് വകുപ്പ് ആരംഭിച്ചത് പോലും അറിയാത്ത വ്യക്തിയാണ് രാഹുലെന്നും അവധിയിലായിരുന്നതുകൊണ്ടാണ് അറിയാതെ പോയതെന്നും അമിത്ഷ് പറഞ്ഞു. പതുച്ചേരിയില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിയപ്പോഴായിരുന്നു അമിത് ഷായുടെ പ്ര തികരണം.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെവച്ച് എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു പ്രത്യേക വകുപ്പ് നിര്‍മ്മിക്കാതിരുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക വകുപ്പിന് നരേന്ദ്രമോദി നേരത്തെ രൂപം നല്‍കിയിരുന്നു. രാഹുല്‍ ഭയ്യ നിങ്ങള്‍ അവധിയിലായിരുന്നു. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇക്കാര്യം അറിയാത്തത്’ രാഹുലിന്റെ വിദേശ യാത്രകളെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു അമിത് ഷായുടെ മറുപടി.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴായിരുന്നു മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിനായി കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പ് ഇല്ലെന്ന് രാഹുല്‍ ആരോപണം ഉന്നയിച്ചത്. എന്നാല്‍ 2019 ല്‍ തന്നെ ഫിഷറീസ് വകുപ്പിന് മോദി സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നെന്നും ഇക്കാര്യം ലോകസഭാംഗമായ രാഹുലിന് അറിയില്ലേ എന്നും ചോദിച്ച് ബിജെപി വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
പുതുച്ചേരിയിലെ ജനങ്ങളോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരു പാര്‍ട്ടിയുടെ ലോകസഭയിലുള്ള അംഗത്തിന് കഴിഞ്ഞ രണ്ടുവര്‍ഷം മുന്‍പ് ഫിഷറീസ് വകുപ്പ് രൂപം നല്‍കിയത് പോലും അറിയില്ലെങ്കില്‍ പുതുച്ചേരിയുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ ആ പാര്‍ട്ടിക്ക് സാധാക്കുമന്ന് തോന്നുന്നുണ്ടോ? അമിത് ഷാ ചോദിച്ചു.