Thursday, March 28, 2024
spot_img

പ്രധാനമന്ത്രിയെത്തുന്നു; ബീഹാറിൽ ഇനി തിരഞ്ഞെടുപ്പ് പ്രചാരണം വേറെ ‘ലെവൽ’

പാറ്റ്ന: ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് മുതല്‍ സജീവമാകും. കൊവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യയോഗം ബീഹാറിലെ റൊത്താസിലെ സുവാരയിലുള്ള ബിയാദ മൈതാനത്ത് രാവിലെ നടക്കും. പതിനൊന്നരയ്ക്ക് ഗയയിലെ ഗാന്ധി മൈതാനത്തും ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഭാഗല്‍ പൂരിലും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യും. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് റാലിയില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്.

അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് സംസ്ഥാനത്തെങ്ങും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ കൊഴുക്കുകയാണ്. ദേശീയ നേതാക്കള്‍ കൂടി പ്രചാരണ രംഗത്തെത്തുന്നതോടെ തിരഞ്ഞെടുപ്പങ്കത്തിനും ചൂടേറും.
മഹാസഖ്യത്തിനു വേണ്ടി രാഹുല്‍ ഗാന്ധിയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നുണ്ട്. നവാഡയിലെ ഹിസ്വ, ഭഗല്‍പുരിലെ കഹല്‍ഗാവ് എന്നിവിടങ്ങളിലെ പ്രചരണങ്ങളിലാവും രാഹുല്‍ പങ്കെടുക്കുക.

Related Articles

Latest Articles