ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

റാഞ്ചി: ജമ്മു കാശ്മീരില്‍ യാതൊരു പ്രശ്‌നവും സൃഷ്ടിക്കാതെയാണ് സര്‍ക്കാര്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജാര്‍ഖണ്ഡിലെ ഖുന്തിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ പ്രസ്താവന. കാശ്മീരില്‍ കോണ്‍ഗ്രസ് സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ ബിജെപി സര്‍ക്കാര്‍ അവസാനിപ്പിച്ചെന്നും ജമ്മു കാശ്മീ
രിന്റെ വളര്‍ച്ചയില്‍ ജാര്‍ഖണ്ഡിലെ ജനങ്ങള്‍ പിന്തുണയ്ക്കുമെന്നാണു കരുതുന്നതെന്നും മോദി പറഞ്ഞു.

ജാര്‍ഖണ്ഡ് തന്റെ കണ്‍മുന്നില്‍ വളര്‍ന്ന കുട്ടിയാണ്. വളരുന്ന കുട്ടികളെകുറിച്ച് ആശങ്കപ്പെടുന്ന മാതാപിതാക്കളെപ്പോലെ, ജാര്‍ഖണ്ഡിന്റെ കാര്യത്തിനു വേണ്ടിയാണു താനും പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ ജാര്‍ഖണ്ഡിനു 19 വയസാണ്. ഇതിന്റെ കൗമാരം ഉടന്‍ കഴിയും. തനിക്ക് ജാര്‍ഖണ്ഡുമായി അടുത്ത ബന്ധമുണ്ട്. പല പദവികളില്‍ ഇരിക്കെ താന്‍ ജാര്‍ഖണ്ഡ് സന്ദര്‍ശിച്ചിട്ടുണ്ട്. തന്നിലര്‍പ്പിച്ച വിശ്വാസത്തിന് ജാര്‍ഖണ്ഡിലെ ജനങ്ങള്‍ക്കു നന്ദി പറയുന്നതായും മോദി പറഞ്ഞു.

ജാര്‍ഖണ്ഡിലെ കര്‍ഷകരുടെ അക്കൗണ്ടില്‍ നേരിട്ടു പണം എത്തുന്നുണ്ടെന്ന് ബിജെപി സര്‍ക്കാര്‍ ഉറപ്പാക്കുന്നു. ബിജെപി ഇതര സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ സ്ഥിതി നോക്കൂ. കോണ്‍ഗ്രസും അവരുടെ സഖ്യകക്ഷികളും ജനങ്ങളെ വഞ്ചിക്കുകയാണെന്നും മോദി കുറ്റപ്പെടുത്തി.

ഈ ഓഫർ തത്വമയി ന്യൂസ് വായനക്കാർക്കു മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here