വെള്ളിത്തിരയിലെ നക്ഷത്രങ്ങൾ പാർലമെന്റിൽ ജ്വലിച്ചുയരും

0

വെള്ളിത്തിരയിലെ ‘ഗ്‌ളാമറുമായി’ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഗോദയിലിറങ്ങിയ സിനിമാ താരങ്ങള്‍ കാഴ്ചവച്ചത് വാശിയേറിയ പോരാട്ടമാണ്. പരിചിതരായ രാഷ്ട്രീയ നേതാക്കന്‍മാരെ എതിരിട്ട ബോളിവുഡ് താരങ്ങള്‍ പലരും അമ്പരപ്പിക്കുന്ന വിജയമാണ് കാഴ്ചവച്ചത്.എന്നാല്‍ വിജയം ഉറപ്പിച്ചിരുന്ന ചിലരെ ജനവിധി നിരാശപ്പെടുത്തുകയും ചെയ്തു.

അഭിനേത്രിയായിരുന്ന സുമലത അംബരീഷ് കര്‍ണാടകയിലെ മാണ്ഡ്യയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ 67,000 വോട്ടുകള്‍ക്ക് തോല്പ്പിച്ചു. മൂന്നുതവണ കോണ്‍ഗ്രസ് എംപി യും സിനിമാതാരവുമായ അന്തരിച്ച അംബരീഷിന്റെ ഭാര്യയാണ് സുമലത.കൂടാതെ മഥുരയിലെ ബിജെപി സ്ഥാനാര്‍ത്ഥി ഹേമമാലിനി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ മഹേഷ് പതക്കിനെ തോല്പ്പിച്ച് മിന്നും വിജയമാണ് ്‌നേടിയത്

LEAVE A REPLY

Please enter your comment!
Please enter your name here