Thursday, April 25, 2024
spot_img

ദില്ലി സ്ഫോടനം;നിർണായക വിവരങ്ങൾ,മൊസാദ് ഇന്ത്യക്ക് കൈമാറി

ഇന്ത്യയിലെ ഇസ്രായേല്‍ എംബസി പരിസരത്ത്​ സ്​ഫോടനമുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരുമായി മൊസാദ്​ അധികൃതര്‍ കൂടിക്കാഴ്ച നടത്തി. സ്​ഫോടനത്തെ സംബന്ധിക്കുന്ന ചില നിര്‍ണായക വിവരങ്ങള്‍ മൊസാദ്​ എന്‍.ഐ.എക്ക്​ കൈമാറിയിട്ടുണ്ടെന്നാണ് സൂചനകൾ.

ദില്ലി പൊലീസിന്‍റെ സ്​പെഷ്യല്‍ ബ്രാഞ്ചാണ് ആദ്യം​ കേ​സ്​ അന്വേഷിച്ചത്​. തുടര്‍ന്ന്​ ഈ മാസം രണ്ടാം തീയതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേസ്​ എന്‍.ഐ.എക്ക്​ കൈമാറി. സ്​ഫോടനത്തെ തുടര്‍ന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിക്കുകയും ചെയ്​തിരുന്നു.

എംബസിക്ക്തീ സമീപമുണ്ടായത് തീവ്രവാദി ആക്രമണമാണ്​ എന്നും ഇന്ത്യന്‍ ഏജന്‍സികള്‍ നല്ല രീതിയില്‍ കേസന്വേഷണം നടത്തുമെന്നാണ്​ പ്രതീക്ഷയെന്നും ഇസ്രായേല്‍ പ്രതികരിച്ചിരുന്നു.

Related Articles

Latest Articles