Tuesday, April 23, 2024
spot_img

കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് ഗീതാ ഗോപിനാഥും; നിയമം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കും

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് അന്താരാഷ്ട്ര നാണയനിധിയുടെ (ഐഎംഎഫ്) മുഖ്യസാമ്പത്തിക വിദഗ്ദ്ധ ഗീതാ ഗോപിനാഥ്. കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഉതകുന്നതാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെ കൃഷിയുമായി ബന്ധപ്പെട്ട പല മേഖലയിലും പരിഷ്‌കരണം വേണമെന്നും ഗീതാ ഗോപിനാഥ് പ്രതികരിച്ചു.

നിയമം നിലവില്‍ വന്നതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള വിപണി വിശാലമായി. കര്‍ഷകര്‍ക്ക് വിപണിയുടെ വലിയൊരു വാതായനം തുറക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ നിയമങ്ങളെന്നും, മണ്ഡികളെ ഒഴിവാക്കി, നികുതിഭാരമില്ലാതെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് നിയമം സഹായകമാകുമെന്നും ഗീത വ്യക്തമാക്കി.

Related Articles

Latest Articles