Thursday, April 25, 2024
spot_img

യോഷിഹിതേ സുഗ ഇനി ജപ്പാനെ നയിക്കും;അഭിനന്ദന പൂച്ചെണ്ടുമായി നരേന്ദ്ര മോദി

ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിതേ സുഗയെ തെരഞ്ഞെടുത്തു. മുഖ്യ ക്യാബിനറ്റ് സെക്രട്ടറിയായുള്ള പ്രവൃത്തി പരിചയവുമായാണ് യോഷിഹിതെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തിങ്കളാഴ്ച്ചയാണ് സുഗോയെ പാര്‍ട്ടിത്തലവനായി തെരഞ്ഞെടുത്തിരുന്നു. 534-ല്‍ 377 വോട്ടുകള്‍ നേടിയാണ് യോഷിഹിതെ സുഗ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ഇന്ന് നടന്ന പാര്‍ലമെന്ററി വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടിയാണ് യോഷിഹിതെ സുഗ പ്രധാനമന്ത്രിയായത്.  

ദീര്‍ഘകാലം പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബെ കഴിഞ്ഞ മാസം അനാരോഗ്യം കാരണമാണ് ഔദ്യോഗിക പദവി ഒഴിയാന്‍ തീരുമാനിച്ചത്. 2007 മുതല്‍ മൂന്ന് ഭരണ കാലാവധിയാണ് ഷിന്‍സോ ആബെ ജപ്പാനെ നയിച്ചത്.  ആബെയുടെ ജനക്ഷേമപരമായ ഭരണനയങ്ങള്‍ പിന്തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സുഗ വ്യക്തമാക്കി.  

പുതുതായി സ്ഥാനമേറ്റ പ്രധാനമന്ത്രി യോഷിഹിതോ സുഗയ്ക്ക് നരേന്ദ്രമോദി അഭിനന്ദനം അറിയിച്ചു. ജപ്പാനുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കാനും പുതിയ ഉയരങ്ങളിലെത്തിക്കാനും സുഗയ്ക്ക് കഴിയട്ടേയെന്ന് പ്രധാനമന്ത്രി ആശംസാ സന്ദേശത്തില്‍ വ്യക്തമാക്കി.  

Twitter tweet: https://twitter.com/narendramodi/status/1306103807332540417

ജപ്പാന്റെ തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രധാനമന്ത്രി യൂഷിഹിതോ സുഗയ്ക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഇന്ത്യയും ജപ്പാനും നിലവില്‍ കൈകോര്‍ത്തിരിക്കുന്ന തന്ത്രപരമായ മേഖലയിലേയും ആഗോളതലത്തിലേയും പുതിയ ഉയരങ്ങള്‍ താണ്ടാനാകട്ടെ’ പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു

Related Articles

Latest Articles