Tuesday, April 16, 2024
spot_img

തിരിച്ചടികൾ വീണ്ടും ഏറ്റുവാങ്ങി മഹാരാഷ്ട്ര സർക്കാർ; കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിച്ച കേസിലും സര്‍ക്കാരിന് തിരിച്ചടി; മുംബൈ പൊലീസും സര്‍ക്കാരും രാഷ്ട്രീയം കളിക്കുന്നുവെന്ന് കോടതി

മുംബൈ: കങ്കണ റണാവത്തിന്റെ കെട്ടിടം പൊളിച്ച കേസിലും മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി. മുംബൈ കോര്‍പ്പറേഷന്‍ കങ്കണയുടെ കെട്ടിടം പൊളിക്കാന്‍ ഇറക്കിയ ഉത്തരവ് മുംബൈ ഹൈക്കോടതി റദ്ദാക്കി. ഇത്തരമൊരു ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ലെന്ന് പറഞ്ഞ കോടതി കങ്കണയ്‌ക്ക് നിയമസഹായം തേടാനുളള സാവകാശം നല്‍കിയില്ലെന്നും വിമര്‍ശിച്ചു.

പ്രതികാര ബുദ്ധിയോടെയുളള നടപടിയാണ് കങ്കണയ്‌ക്കെതിരെ സ്വീകരിച്ചതെന്നും ഇതിന് സാഹചര്യ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി. കെട്ടിടം ഇടിച്ചത് വഴിയുളള നഷ്‌ടം എത്രയാണെന്ന് പഠിക്കാന്‍ ഒരു സര്‍വേയറെയും കോടതി നിയമിച്ചു. 2021 മാര്‍ച്ചിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. കേസിലെ തുടര്‍ നിയമനടപടികള്‍ കങ്കണയ്‌ക്ക് കീഴ് കോടതിയില്‍ തുടരാം.

അതേസമയം അര്‍ണബ് ഗോസ്വാമിക്കെതിരായ കേസിലും മഹാരാഷ്ട്ര പൊലീസ് ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാനായില്ലയെന്നാണ് സുപ്രീം കോടതി വിമര്‍ശിച്ചു. അര്‍ണബിനെതിരെ തെളിവില്ല. മുംബൈ പൊലീസും സര്‍ക്കാരും രാഷ്ട്രീയം കളിക്കുകയാണെന്ന് നിരീക്ഷിച്ച കോടതി അര്‍ണബിന് ജാമ്യം നല്‍കിയ ഉത്തരവിന്റെ പകര്‍പ്പും പുറത്തിറക്കി.

Related Articles

Latest Articles