ഖുശ്ബു സുന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തു; നടപടി മനുസ്മൃതി വിവാദത്തിൽ വിസികെ നേതാവ് തിരുമാവാലവന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിന്

0

ചെന്നൈ: ബി.ജെ.പി നേതാവ് ഖുശ്ബു സുന്ദറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനുസ്മൃതി വിവാദത്തിൽ വിസികെ നേതാവ് തിരുമാവാലവന് എതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് നടപടി.
ചിദംബരത്ത് സമരത്തിൽ പങ്കെടുക്കാൻ പോകവെയായിരുന്നു അറസ്റ്റ്.

മനുസ്മൃതിയിൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നുവെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് നേരത്തെ ചിദംബരത്ത് വിസികെ പ്രതിഷേധിച്ചിരുന്നു. സ്ത്രീകളേയും പിന്നാക്ക വിഭാഗത്തേയും മോശമായി ചിത്രീകരിക്കുന്നതാണ് മനുസ്മൃതിയുടെ ഉള്ളടക്കം എന്നായിരുന്നു തിരുമാവാലവന്റെ പ്രസംഗം. അതേസമയം മനുസ്മൃതി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിസികെ നേതാക്കൾക്കെതിരെ ബിജെപി തമിഴ്നാട് ഘടകത്തിന്റെ പരാതിയിൽ കേസെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here