Saturday, April 20, 2024
spot_img

രാജ്യത്തെ ഹിന്ദുക്കളെ മുഴുവന്‍ മതം മാറ്റണം; മുസ്ലീങ്ങളാകുന്നില്ലെങ്കില്‍, അവര്‍ നരകത്തീയില്‍ കത്തിയെരിയും; മൗലാന കലിം സിദ്ധിക്കിയുടെ വിവാദ പ്രസ്താവന ആളിക്കത്തുന്നു

ഹിന്ദുക്കളെ മുഴുവന്‍ നമ്മള്‍ മതം മാറ്റണമെന്ന് സക്കാത്ത് ഫൗണ്ടേഷന്‍ കൗണ്‍സില്‍ അംഗം മൗലാന കലിം സിദ്ധിക്കിയുടെ വിവാദ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ ആളിക്കത്തുന്നു. മുസ്ലീങ്ങളാകുന്നില്ലെങ്കില്‍, അവര്‍ നരകത്തീയില്‍ കത്തിയെരിയും. അതുകൊണ്ട് ഈ മതംമാറ്റല്‍ ഹിന്ദുക്കളോട് ചെയ്യുന്ന ഒരു വലിയ ദയവാണ് എന്ന അദ്ദേഹത്തിന്‍റെ അവകാശവാദമാണ് വിവാദമായിക്കൊണ്ടിരിക്കുന്നത്.

സൗദി അറേബ്യന്‍ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് കലിം സിദ്ധിക്കി ഹിന്ദുക്കള്‍ക്കെതിരെ ശത്രുത വളര്‍ത്തുന്ന രീതിയില്‍ പരസ്യമായി സംസാരിക്കുന്നത്. ഇസ്ലാമാണ് മെച്ചപ്പെട്ട മതം എന്ന് കാണിക്കാന്‍ ഹിന്ദു പാരമ്പര്യങ്ങളെ മുഴുവന്‍ പരിഹസിക്കുകയാണ് യുപി സ്വദേശിയായ കലിം സിദ്ധിക്കി.

ഇന്ത്യയില്‍ ദിവസേന ഒരു ലക്ഷത്തി അന്‍പത്തിനാലായിരം പേര്‍ മരിക്കുന്നു എന്ന് സിദ്ധിക്കി പറയുന്നു. അതില്‍ ഒരു ലക്ഷത്തി ഇരുപതിനാലായിരം പേരും നരകത്തില്‍ വെന്തെരിയാനാണ് പോകുന്നത്. കാരണം അവര്‍ അമുസ്ലീങ്ങളായി ആണ് മരിക്കുന്നതെന്നും അമുസ്ലീങ്ങളെ ഇസ്ലാമില്‍ ചേര്‍ത്തു കൊണ്ട് ആ നരകത്തീയില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കേണ്ടത് മുസ്ലീങ്ങളുടെ കടമയാണെന്നും സിദ്ധിക്കി ആക്രോശിക്കുന്നു.

Related Articles

Latest Articles