Friday, March 29, 2024
spot_img

ബംഗാളിൽ മോദി തരംഗം; ബിജെപി ബംഗാളിൽ കുതിച്ച് കയറുമ്പോൾ കിതച്ച് തൃണമൂൽ കോൺഗ്രസ്

കൊൽക്കത്ത: കഴിഞ്ഞ ദിവസം വിക്ടോറിയ മെമ്മോറിയലില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 125-ാം ജന്മവാർഷികത്തിൽ കൊൽക്കത്തയിൽ എത്തിയപ്പോൾ ജനങ്ങളിൽ ഉണ്ടായ ആരവം കോൺഗ്രസിന്റെയും മറ്റ് പാർട്ടികളുടെയും പ്രതീക്ഷകളെ വേരോടെ പിഴുതെറിയലായിരുന്നു. രാഷ്ട്രതന്ത്രത്തിന്റെ മർമ്മമറിഞ്ഞ നീക്കങ്ങളുമായി ബിജെപി ബംഗാളിൽ കുതിച്ച് കയറുമ്പോൾ കിതച്ച് തൃണമൂൽ കോൺഗ്രസും മറ്റ് പാർട്ടികളും. അതേസമയം അമിത് ഷാ- നരേന്ദ്ര മോദി സഖ്യം ബംഗാളിൽ കളം നിറഞ്ഞാടുമ്പോൾ പിടിച്ചു നിൽക്കാൻ സക്ഷാൽ മമതക്ക് പോലും കഴിയുന്നില്ല എന്നതാണ് ബംഗാളിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മറ്റ് പാർട്ടികളും. അതേസമയം അമിത് ഷാ- നരേന്ദ്ര മോദി സഖ്യം ബംഗാളിൽ കളം നിറഞ്ഞാടുമ്പോൾ പിടിച്ചു നിൽക്കാൻ സക്ഷാൽ മമതക്ക് പോലും കഴിയുന്നില്ല എന്നതാണ് ബംഗാളിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മാത്രമല്ല മോദി എന്ന ജനനായകന്റെ സാന്നിദ്ധ്യം എത്രമേൽ സ്വാധീനമുണ്ടാക്കുന്നതാണ് എന്നത് ഏവർക്കും ദേശീയ രാഷ്ട്രീയത്തിന്റെ വെളിച്ചത്തിൽ വ്യക്തമാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മാസവും ബംഗാൾ സന്ദർശിക്കുന്നു എന്ന വാർത്ത തൃണമൂലിനും മറ്റ് പാർട്ടികൾക്കും കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.

നരേന്ദ്ര മോദി ബംഗാളിൽ നടത്താൻ തീരുമാനിച്ചിരിക്കുന്ന രഥയാത്രയും അമിത് ഷായുടെ ബംഗാൾ സന്ദർശനങ്ങളും വ്യക്തമായ ചൂണ്ടുപലകയാകുകയാണ്. ബംഗാളിൽ ഇന്ന് തൃണമൂലിന്റെ മുഖ്യ എതിരാളി ബിജെപിയാണെന്ന് നിസംശയം പറയാം. കാരണം മമതയുടെ പത്ത് വർഷത്തെ ഭരണം അവസാനിപ്പിക്കുമെന്ന് ബിജെപി പറയുമ്പോൾ അതിന് പല അർത്ഥങ്ങളുമുണ്ടെന്ന് മറ്റാരെക്കാളും നന്നായി മമതക്ക് അറിയാമെന്നത് പരസ്യമായ ഒരു രഹസ്യമാണ്. അതേസമയം ബംഗാളിൽ ബിജെപി എത്രമാത്രം വളർന്നിരിക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ദക്ഷിണ കൊൽക്കത്തയിൽ 18ന് ബിജെപി നടത്തിയ വൻ റാലിക്കു നേരെ തൃണമൂൽ കോൺഗ്രസുകാരുടെ ആക്രമണത്തിന് ശേഷം അതേ നാണയത്തിൽ ബിജെപി നൽകിയ ശക്തമായ തിരിച്ചടി.

Related Articles

Latest Articles