Saturday, April 20, 2024
spot_img

വിടവാങ്ങിയ ജ്ഞാനസൂര്യന്‍ പി പരമേശ്വര്‍ജിയ്ക്ക് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ദില്ലി : ചിന്തകനും എഴുത്തുകാരനും ഭാരതീയ വിചാരകേന്ദ്രം സ്ഥാപക ഡയറക്ടറും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വര്‍ജിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതമാതാവിന്റെ സമര്‍പ്പിതനായ പുത്രനായിരുന്നു പി. പരമേശ്വരനെന്ന് അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നു. രാജ്യത്തിന്റെ സാംസ്‌കാരിക ഉണര്‍വിനും ആത്മിയ പരിഷ്‌കരണത്തിനും ദരിദ്രരെ സേവിക്കുന്നതിനും വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. പരമേശ്വര്‍ജിയുടെ ചിന്തകള്‍ വിപുലവും രചനകള്‍ ശ്രദ്ദേയവുമായിരുന്നു. അദ്ദേഹം അജയ്യനായിരുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

പി. പരമേശ്വരനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടുള്ള മറ്റൊരു ട്വീറ്റില്‍ അദ്ദേഹവുമായി പലതവണ സംവദിക്കാന്‍ സാധിച്ചതില്‍ താന്‍ ഭാഗ്യവാനാണെന്നും മോദി കുറിച്ചിരുന്നു. ഉയര്‍ന്ന ധീഷണാശാലിയായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം വേദനയുളവാക്കുന്നതാണെന്നും. ഓം. ശാന്തി മോദി ട്വിറ്ററില്‍ കുറിച്ചു.

Related Articles

Latest Articles