Thursday, April 25, 2024
spot_img

തീവ്രവാദി ഒളിച്ചിരുന്നത് മദ്രസയിൽ, കൈയോടെ പൊക്കി ഇന്ത്യൻ സൈന്യം; ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തു

ശ്രീനഗര്‍: ഇന്ത്യൻ സൈന്യം ജമ്മു കശ്മീരിലെ പുൽവാമയിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ മദ്രസയിൽ നിന്ന് ഒരു തീവ്രവാദിയെ പിടികൂടി. തീവ്രവാദികളുടെ സജീവ ഇടപെടലുള്ള ഹന്ദ്വാര ജില്ലയിൽ നിന്നുള്ള ഒരാളുടെ സാന്നിധ്യത്തെക്കുറിച്ച് ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സൈന്യം ഒരു ഓപ്പറേഷൻ ആരംഭിക്കുകയും ഒരാളെ പിടികൂടുകയും ചെയ്തിരുന്നു. പിടികൂടിയയാളുമായി നടന്ന ചോദ്യം ചെയ്യൽ അടുത്തുള്ള മദ്രസയിലുള്ള തീവ്രവാദിയുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലിന് കാരണമായി. അതിനുശേഷം സൈന്യം കൂടുതൽ തിരച്ചിൽ ആരംഭിക്കുകയും തീവ്രവാദിയെ വിജയകരമായി പിടികൂടുകയും ചെയ്തു.

നാഗ്രോട്ടയിൽ നാല് തീവ്രവാദികളെ സൈന്യം വിജയകരമായി പിടികൂടി ഉന്മൂലനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈസംഭവം. വിവിധതരം ആയുധങ്ങളും വെടിക്കോപ്പുകളും തീവ്രവാദികളിൽനിന്നു പിടിച്ചെടുത്തു. പാകിസ്ഥാൻ തീവ്രവാദികൾ ആസൂത്രണം ചെയ്ത 26/11 മുംബൈ ആക്രമണത്തിന്റെ വാർഷികത്തിൽ വലിയ ആക്രമണം ഇന്ത്യയിൽ നടത്താൻ നാലുപേരും പദ്ധതിയിട്ടിരുന്നതായും പിന്നീട് വെളിപ്പെട്ടു.

Related Articles

Latest Articles