തെന്നിന്ത്യന്‍ നടി സഞ്ജന ഗൽറാണിയുടെ വെല്ലുവിളി; കോടതി ജാമ്യം നൽകണം,ഇല്ല എങ്കിൽ തന്റെ ജീവനക്കാർ തെരുവിലിറങ്ങും

0

ബെംഗളൂരു: സിനിമാ മേഖലയെ ഞെട്ടിച്ച മയക്കുമരുന്ന് കേസില്‍ തെന്നിന്ത്യന്‍ നടി സഞ്ജന ഗൽറാണിയുടെ ജുഡീഷ്യൽ കസ്റ്റഡി 30 വരെ നീട്ടി. ബെംഗളൂരു പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽനിന്നു വിഡിയോ കോൺഫറൻസിലൂടെയാണ് സഞ്ജന ഹാജരായത്.

തന്റെ രക്തസമ്മർദത്തിൽ ഇടയ്ക്കിടെ വ്യതിയാനം ഉണ്ടാകുന്നുണ്ടെന്നും അതിനാൽ ജാമ്യം നൽകണമെന്നും സഞ്ജന ആവശ്യപ്പെട്ടു. കൂടാതെ തന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന 250 പേർ തനിക്കായി തെരുവിലിറങ്ങുമെന്നും വെല്ലുവിളിയോടെ പറഞ്ഞു. എന്നാല്‍ എസിഎംഎം കോടതി റിമാൻഡ് നീട്ടുകയായിരുന്നു. ഐടി ജീവനക്കാരൻ പ്രതീക് ഷെട്ടിയുടെയും ജുഡീഷ്യൽ കസ്റ്റഡി 30 വരെ നീട്ടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here