Friday, April 26, 2024
spot_img

രാജ്യത്തിന്‍റെ പ്രധാനസേവകന് ഇന്ന് 70-ാം പിറന്നാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 70-ാം പിറന്നാള്‍. ഇതിന്‍റെ ഭാഗമായി രാജ്യമെമ്പാടും ഒരാഴ്ച നീളുന്ന ‘സേവാ സപ്താഹ്’ പരിപാടികള്‍ക്ക് ബിജെപി തുടക്കം നേരത്തെ തന്നെ കുറിച്ചു കഴിഞ്ഞിരുന്നു.
എന്നും കർമ്മനിരതനായി മറ്റുള്ളവർക്കുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ച് രാഷ്ട്ര പുരോഗതി മാത്രം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന നമ്മുടെ പ്രധാനമന്ത്രി ഇന്ന് ലോക രാഷ്ട്രങ്ങളുടെ മുന്നിൽ ഏറ്റവും സമരാധ്യനായ, സുശക്തനായ രാഷ്ട്ര ഭരണത്തലവനായി മാറിയിരിക്കുന്നു.

വളരെ ബാല്യകാലത്തു തന്നെ ഒട്ടേറെ കഷ്ടനഷ്ടങ്ങൾ സഹിച്ച് അമ്മയേയും അച്ഛനേയും പരിപാലിച്ചും പരിരക്ഷിച്ചും പുലർത്തിപ്പോന്ന നരേന്ദ്ര മോദിക്ക് ഒട്ടേറെ ജീവിതാനുഭവങ്ങൾ പാഠങ്ങളായി. അതുകൊണ്ടുതന്നെ പൊതു പ്രവർത്തന ജീവിതത്തിൽ നിഷ്ഠുലവും നിസ്വാർത്ഥവും സത്യസന്ധവുമായ പ്രവർത്തനം കാഴ്ചവെക്കാനും പ്രധാനമന്ത്രിയ്ക്ക് കഴിഞ്ഞു. സേവന നിരതമായ തന്‍റെ ജീവിതത്തിൽ ഒരിക്കൽ പോലും ഏതെങ്കിലും വിധത്തിലുള്ള കളങ്കമോ ആരോപണമോ ഉണ്ടാകാതെ ആദർശ ജീവിതം നയിച്ച് ഏവരുടേയും അഭിവന്ദ്യനായിരുന്നു പ്രധാനമന്ത്രി.

പാവപ്പെട്ടവര്‍ക്കുള്ള റേഷന്‍ വിതരണം, രക്തദാന ക്യാമ്പുകള്‍, നേത്ര പരിശോധന ക്യാമ്പുകള്‍ എന്നിവ സേവാ സപ്താഹിന്‍റെ ഭാഗമായി വിവിധ മേഖലകളില്‍ നടന്നുവരികയാണ്.

പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യമെമ്പാടുമുള്ള പാര്‍ട്ടി നേതാക്കള്‍ വിവിധ സാമൂഹിക സേവന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. ജന്മാദിനാഘോഷത്തോടനുബന്ധിച്ച് നടപ്പാക്കേണ്ട പരിപാടികളെ സംബന്ധിച്ച് എല്ലാ സംസ്ഥാന യൂണിറ്റ് മേധാവികള്‍ക്കും ബിജെപി നേരത്തെ തന്നെ സര്‍ക്കുലര്‍ അയച്ചിട്ടുണ്ടായിരുന്നു. നരേന്ദ്ര മോദിയുടെ 70-ാം പിറന്നാളായതിനാല്‍ 70ന് പ്രാധാന്യം നല്‍കിയുള്ള ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

സേവന സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടാണ് പ്രവർത്തകരും ജനസമൂഹവും പ്രഘാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ പങ്കുചേരുന്നത്. കഷ്ടപ്പെടുകയും ബുദ്ധിമുട്ട് അനുഭവിക്കുകയും ദുരിതമനുഭവിക്കുകയും ചെയ്യുന്ന പാവപെട്ട ജന വിഭാഗങ്ങളുടെ സമുദ്ധാരണത്തിനുവേണ്ടി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടാണ് തങ്ങളുടെ പ്രിയങ്കരനായ നേതാവിന് ആയുരാരോഗ്യ സൗഖ്യം പ്രവർത്തകർ നേരുന്നത്.

ഭാരതം ഇന്ന് കൈവരിച്ചിരിക്കുന്ന പുരോഗതിക്കും വികസനത്തിനും ഉജ്വലവും ധീരോദാത്തവുമായ നേതൃത്വം നൽകി ഭാരതത്തിന്‍റെ അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിച്ചു. അയൽരാജ്യങ്ങളായ പാകിസ്ഥാനും ചൈനയും ഉയർത്തുന്ന പോർവിളികൾക്കും ഭീഷണികൾക്കും മുൻപിൽ അചഞ്ചലമായി നമ്മെ നയിക്കുന്ന ധീരനായ ആ പടത്തലവന് എല്ലാവിധ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.

കൊറോണ എന്ന മഹാമാരി ജനസമൂഹത്തിൽ വളരെ ഭീതികരവും വിനാശകരവുമായ രീതിയിൽ ഒരു ഭീഷണിയായി തീർന്നപ്പോൾ നെഞ്ചുവിരിച്ച് ആത്മനിർഭർ പദ്ധതിയിലൂടെ പ്രതീക്ഷയും പ്രത്യാശയും പകർന്നു കൊടുത്ത നമ്മുടെ ജനനായകനെ ആർക്കും വിസ്മരിക്കാനാവില്ല. ഈ വേളയിൽ ദീർഘായുഷ്മാനായി ഭാരത ജനതയെ നയിക്കാനുള്ള ശേഷിയും കഴിവും ഇനിയും അദ്ദേഹത്തിനുണ്ടാവട്ടെ എന്നാണ് ഓരോ ഭാരതീയന്‍റെയും പ്രാര്‍ത്ഥന.

Related Articles

Latest Articles