Thursday, April 25, 2024
spot_img

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ദില്ലി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് രോഗവിവരം വെളിപ്പെടുത്തിയത്. താനുമായി സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ എത്രയും വേഗം പരിശോധന നടത്താനും ട്വീറ്റില്‍ സ്‌മൃതി ഇറാനി അഭ്യര്‍ത്ഥിച്ചു.

‘ഒരു പ്രഖ്യാപനം നടത്തുമ്പോള്‍ വാക്കുകള്‍ തിരയേണ്ടി വരുന്നത് എനിക്ക് അപൂര്‍വമാണ്. അതിനാല്‍ ഇത്തവണ ലളിതമാക്കുന്നു.. എനിക്ക് കോവിഡ് സ്ഥിരീകരിച്ചു’ സ്മൃതി ഇറാനി ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ ബീഹാർ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമായിരുന്നു സ്മൃതി ഇറാനി.

ഇന്നലെ കേന്ദ്രമന്ത്രി രാംദാസ് അത്താവലെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കും നേരത്തെ രോഗബാധ സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles