Friday, April 26, 2024
spot_img

ജനപ്രതിനിധികള്‍ ക്രിമിനല്‍ കേസില്‍ പെട്ടാല്‍ ഉടനടി തീര്‍പ്പാക്കും; സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി

ദില്ലി: ജനപ്രതിനിധികള്‍ പ്രതികളായ ക്രിമിനല്‍ കേസുകള്‍ക്ക് വേഗത്തില്‍ തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീം കോടതി. പ്രതിദിനം വാദം കേട്ട് കേസുകളില്‍ രണ്ടു മാസത്തിനുള്ളില്‍ വിധി പ്രസ്താവിക്കാന്‍ ശ്രമിക്കണം. ഇതിന് കോവിഡ് സാഹചര്യം തടസമാകരുത്. ഇതിനുള്ള കര്‍മ്മ പദ്ധതി തയാറാക്കാനും ജസ്റ്റീസ് എന്‍.വി. രമണ അധ്യക്ഷനായ ബഞ്ച് ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍ക്ക് നിര്‍ദേശം നല്‍കി.

സ്റ്റേ അനുവദിച്ചുള്ള കേസുകള്‍ പ്രത്യേകം പരിഗണിച്ച് സ്റ്റേ തുടരണോ എന്നതില്‍ തീരുമാനമെടുക്കണം. ആവശ്യമെങ്കില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ വിചാരണ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഇന്ത്യയൊട്ടാകെ ജനപ്രതിനിധികള്‍ പ്രതികളായ 4400 ത്തിലധികം ക്രിമിനല്‍ കേസുകള്‍ കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നുണ്ട്. 40 വര്‍ഷത്തോളം പഴക്കമുള്ള കേസുകളും ഇക്കൂട്ടത്തില്‍ പെടും. എംപിമാരും എംഎല്‍എമാരും കേസുകളില്‍ ഇന്ററിം സ്റ്റേ വാങ്ങുന്നതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ കേസുകള്‍ തീര്‍പ്പാക്കാനാകാതെ വരുന്നത്.

Related Articles

Latest Articles