Friday, April 26, 2024
spot_img

ഹര ഹരോ ഹര….ഇന്ന് തൈപൂയം, കാവടിയേന്തി ഭക്ത മനസ്സുകൾ

ഇന്ന് തൈപ്പൂയം. മകരമാസത്തിലെ പൂയം നാള്‍ ദേവസൈന്യാധിപനായ ശ്രീ മുരുകന്‍റെ ജന്‍മദിനമാണ്. തമിഴ് പഞ്ചാംഗമനുസരിച്ച് തൈമാസത്തിലെ പൂയം നക്ഷത്രമായതിനാലാണ് ഈ ദിനത്തെ തൈപ്പൂയം എന്നറിയപ്പെടുന്നത്. ശ്രീമുരുകന് ഷഷ്ഠി പോലെതന്നെ വളരെ പ്രധാനപ്പെട്ട ദിനമാണ് തൈപ്പൂയം.

താരകകാസുരന്‍റെ ചെയ്തികളില്‍ നിന്നും സുബ്രഹ്മണ്യന്‍ ലോകത്തെ രക്ഷിച്ച നാളാണിത്. ഒരിക്കൽ താരകാസുരൻ ദേവലോകത്തെ ജീവിതം അനുദിനം ദുസ്സഹമാക്കിയിരുന്നു. താരകാസുരനെ വധിക്കാന്‍ ശിവനില്‍ ജനിക്കുന്ന പുത്രന് മാത്രമേ കഴിയുവെന്ന് മനസ്സിലാക്കിയ മഹര്‍ഷിമാരും ദേവന്മാരും ശിവപാര്‍വതിമാരെ അഭയം പ്രാപിച്ചു. അങ്ങനെയാണ് ശിവപാർവതീപുത്രനായ സുബ്രമണ്യനെ താരകാസുര നിഗ്രഹത്തിനായി നിയോഗിച്ചത്. യുദ്ധത്തിൽ താരകാസുരനെ നിഗ്രഹിച്ചു സുബ്രഹ്മണ്യന്‍ വിജയം കൈവരിച്ച ദിനമാണ് മകരമാസത്തിലെ പൂയം നാൾ എന്നും വിശ്വാസമുണ്ട്.

‘ഓം ശരവണ ഭവ:’ എന്ന മന്ത്രം സുബ്രഹ്മണ്യരായം എന്നറിയപ്പെടുന്നു. ഈ മന്ത്രം നിത്യം ചൊല്ലുന്നത് അജ്ഞാനമാകുന്ന അന്ധകാരത്തിന്‍റെ മറനീക്കി വിഞ്ജാനമാകുന്ന പ്രകാശത്തെ നിറയ്ക്കാന്‍ സഹായിക്കും. ഇത് ദിവസവും 21 തവണ ചൊല്ലുന്നത് വളരെ നല്ലതാണ്. ഇന്നേ ദിവസം സുബ്രഹ്മണ്യ സ്ത്രോത്രങ്ങള്‍ ജപിക്കുന്നതും നാരങ്ങാമാല സമര്‍പ്പിക്കുന്നതും ഉത്തമമാണ്.തൈപ്പൂയ ദിവസം മുരുക ഭഗവാനെ സങ്കല്‍പിച്ച് മൂലമന്ത്രമോ ഷഡാക്ഷര മന്ത്രമോ ജപിക്കുന്നതും അത്യുത്തമമാണ്. കൂടാതെ ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തരം ജപിക്കുന്നത് സര്‍വ്വൈശ്വര്യങ്ങള്‍ ലഭിക്കാന്‍ നല്ലതാണെന്നാണ് വിശ്വാസം.

Related Articles

Latest Articles