Friday, March 29, 2024
spot_img

രാജ്യത്തിന്റെ അഖണ്ടതയും സുരക്ഷയും കാത്ത് സൂക്ഷിക്കും; ഇന്ത്യൻ സൈന്യം തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ സജ്ജമാണ്, കരസേനാമേധാവി ജനറൽ മനോജ്‌ പാണ്ഡെ

ഭാരതത്തിന്റെ അഖണ്ടതയും സുരക്ഷയും കാത്ത് സൂക്ഷിക്കുമെന്ന് ഇന്ത്യൻ കരസേന മേധാവി പ്രഖ്യാപിച്ചു. . ഇന്ത്യൻ സൈന്യം എല്ലാ തീവ്രവാദ പ്രവർത്തനങ്ങളെയും നേരിടാൻ തയ്യാറാണെന്നും അതിർത്തി കടന്ന് രാജ്യത്തിൽ നുഴഞ്ഞു കയറാൻ ശ്രമിക്കുന്ന സംഘങ്ങളെ ഇല്ലാതാക്കുമെന്നും കരസേനാമേധാവി ജനറൽ മനോജ്‌ പാണ്ഡെ പറഞ്ഞു.. 75 -ാം കരസേന ദിനത്തിന്റെ ഭാഗമായി ബംഗ്ലൂരുവിൽ നടത്തിയ പരുപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .

ഗംഭീരമായ ആഘോഷമായിരുന്നു നടന്നത്. ആയിരക്കണക്കിന് ആളുകളാണ് അഭ്യാസങ്ങൾക്ക് സാക്ഷിയായത്. ആർമി സർവീസ് കോർപ്‌സിൽ നിന്നുള്ള കുതിരപ്പടയും റെജിമെന്റൽ ബ്രാസ് ബാൻഡുകളും ബം​ഗ്ലൂരു നഗരത്തെ സൈനിക ദിനാചരണങ്ങളിലേക്ക് ക്ഷണിച്ചിരുന്നു. എട്ട് മാർച്ചിംഗ് സംഘങ്ങളുടെ പ്രകടനവും പരേഡിൽ ഉണ്ടായിരുന്നു . ധ്രുവ്, രുദ്ര ഹെലികോപ്റ്ററുകളുടെ പറന്നുയർന്നതിനും പരേഡ് സാക്ഷ്യം വഹിച്ചു. കെഎസ് വജ്ര പ്രൊപ്പൽഡ് തോക്കുകൾ, പിനാക റോക്കറ്റുകൾ തുടങ്ങിയവയും പരേഡിന്റെ ഭാഗമായി ഉണ്ടായിരുന്നു. ടി-90 ടാങ്കുകൾ, ബിഎംപി-2 ഇൻഫൻട്രി ഫൈറ്റിംഗ് വെഹിക്കിൾ, തുംഗസ്‌ക എയർ ഡിഫൻസ് സിസ്റ്റം, 155 എംഎം ബോഫോഴ്സ് ആയുധ സംവിധാനം മുതലായവയും 75 -ാം കരസേന ദിനത്തിന്റെ ഭാഗമായ ചടങ്ങിൽ പങ്കെടുത്തിരുന്നു.

Related Articles

Latest Articles