Thursday, April 25, 2024
spot_img

ഇയർഫോണില്ലാതെ പാട്ട് കേൾക്കാനും ഉച്ചത്തിൽ സംസാരിക്കാനും വിലക്ക് ; രാത്രിയാത്രയ്ക്ക് പുതിയ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ

ദില്ലി: രാത്രിയാത്രക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി ഇന്ത്യൻ റെയിൽവേ.രാത്രി യാത്രക്കാരുടെ ഉറക്കത്തെ ബാധിക്കാതിരിക്കാനാണ് രാത്രി പത്ത് മണിക്ക് ശേഷം പാലിക്കേണ്ട പുതിയ നിരവധി നിർദ്ദേശങ്ങൾ റെയിൽവേ അധികൃതർ നൽകിയിരിക്കുന്നത്. ഇയർഫോണില്ലാതെ ഫോണിൽ ഉച്ചത്തിൽ പാട്ട് കേൾക്കാനും പാടില്ലെന്നാണ് ഇന്ത്യൻ റെയിൽവേ നൽകുന്ന നിർദ്ദേശം.

ട്രെയിനിൽ നൈറ്റ് ലൈറ്റുകൾ ഒഴികെ മറ്റ് ലൈറ്റുകൾ ഓണാക്കി വയ്ക്കാൻ പാടില്ലെന്നും,കൂട്ടമായി യാത്ര ചെയ്യുന്നവർ ഉച്ചത്തിൽ പരസ്പരം സംസാരിക്കരുതെന്നും നടുക്കുള്ള ബെർത്തിലെ യാത്രക്കാരന് കിടക്കാനുള്ള സൗകര്യം മറ്റ് ബർത്തുകാർ നൽകണമെന്നും രാത്രി പത്തിന് ശേഷം ഭക്ഷണ വിതരണം പാടില്ലെന്നും രാത്രി ഭക്ഷണമോ പ്രഭാത ഭക്ഷണമോ ഇ കാറ്ററിംഗ് സർവീസ് വഴി മുൻകൂട്ടി ഓർഡർ ചെയ്യാമെന്നും മദ്യപാനം, പുകവലി, കത്തുന്ന വസ്തുക്കളുമായി യാത്ര ചെയ്യൽ എന്നിവയ്ക്കുള്ള കർശന വിലക്ക് തുടരുമെന്നും നിയമം അനുസരിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും റെയിൽവേ അധികൃതർ  അറിയിച്ചു.

Related Articles

Latest Articles