Friday, April 26, 2024
spot_img

കത്തി ജ്വലിച്ച് ഇന്ത്യയുടെ ‘സൂര്യൻ’; ഐസിസിയുടെ ട്വന്റി20 ക്രിക്കറ്റിലെ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ താരമായി സൂര്യകുമാർ യാദവ്

മുംബൈ : ഐസിസി ഏർപ്പെടുത്തിയ ട്വന്റി20 ക്രിക്കറ്റിലെ കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം സൂര്യകുമാർ യാദവ് നേടി. ബുധനാഴ്ച വൈകിട്ടാണ് ട്വന്റി20യിലെ 2022 ലെ പുരുഷ താരത്തെ ഐസിസി പ്രഖ്യാപിച്ചത്. ട്വന്റി20യിൽ ഒരു കലണ്ടര്‍ വര്‍ഷത്തിൽ‌ ആയിരത്തിനു മുകളിൽ റൺസ് നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് സൂര്യകുമാർ യാദവ്. 2022 ലെ ട്വന്റി20 ലോകത്തിലെ തന്നെ ടോപ് സ്കോററായ സൂര്യ 187.43 സ്ട്രൈക്ക് റേറ്റിൽ 1164 റൺസാണ് നേടിയത്.

ഇന്ത്യൻ ട്വന്റി20 ടീമിലെ നെടുന്തൂണായ സൂര്യ ഇതുവരെ രണ്ട് സെഞ്ചറികളും ഒൻപത് അർധ സെഞ്ചറികളും നേടിയിട്ടുണ്ട്. നോട്ടിങ്ങാമിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു സൂര്യയുടെ ട്വന്റി20യിലെ ആദ്യ സെഞ്ചുറി. 55 പന്തുകളിൽനിന്ന് 117 റൺസാണ് സൂര്യകുമാർ യാദവ് ഈ മത്സരത്തിൽ അടിച്ചെടുത്തത്.

ട്വന്റി20 ചരിത്രത്തിൽ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരവും സൂര്യയാണ്. 68 സിക്സുകളാണ് സൂര്യകുമാർ യാദവ് 2022 ൽ നേടിയത്. കുട്ടി ക്രിക്കറ്റിൽ 45 മത്സരങ്ങളിൽനിന്നായി 1578 റൺസാണു താരം ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത്.

Related Articles

Latest Articles