Wednesday, April 24, 2024
spot_img

തൃശ്ശൂർ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന; നാല് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു

തൃശ്ശൂർ: ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നാല് ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്.

വെള്ളിയാഴ്ച രാവിലെ ആറുമണിയോടെയാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗം വിവിധ ഹോട്ടലുകളിൽ പരിശോധന ആരംഭിച്ചത്. ഈ പരിശോധനയിലാണ് അയ്യന്തോൾ റാന്തൽ റസ്റ്റോറന്റ്, ഒളരി നിയ റീജൻസി, കുരിയച്ചിറ ഗ്രീൻ ലീഫ്, കണിമംഗലം ദാസ് റിജൻസി എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടികൂടിയത്. മൂന്നു സംഘങ്ങളായി തിരിഞ്ഞ് 19 ഹോട്ടലുകളിൽ ഇന്ന് പരിശോധന നടത്തി.

പഴകിയ ബീഫ് ഫ്രൈ, മീൻ കറി, ചിക്കൻ ഫ്രൈ, കുബ്ബൂസ് എന്നിവ ഉൾപ്പെടെ പഴകിയ നിരവധി ഭക്ഷണപദാർത്ഥങ്ങളാണ് പിടിച്ചെടുത്തത്. ഇവ വിളമ്പിയ ഹോട്ടലുകളുടെ പേര് എഴുതി തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ പ്രദർശിപ്പിച്ചു. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഇക്ബാൽ, ജഗന്നാഥ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജ, റസിയ എന്നിവർ നേതൃത്വം നൽകി.

Related Articles

Latest Articles