Thursday, March 28, 2024
spot_img

പണിമുടക്കി ഇൻസ്റ്റാഗ്രാം ; പരാതിയുമായെത്തിയത് പതിനായിരക്കണക്കിന് പേർ ,സംഭവത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പിഴവുകൾ പരിശോധിച്ചു വരികയാണെന്ന് മെറ്റ

ദില്ലി: ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമൂഹമാദ്ധ്യമമായ ഇൻസ്റ്റാഗ്രാം ഇന്നലെ പണിമുടക്കി. പതിനായിരക്കണക്കിന് ഉപയോക്താക്കൾക്ക് ഇൻസ്റ്റ​ഗ്രാം ലോ​ഗിൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന പരാതിയാണ് ഉയർന്ന് വന്നിരിക്കുന്നത്. ലോകവ്യാപകമായി ഇൻസ്റ്റ​ഗ്രാം പണിമുടക്കിയെന്നാണ് റിപ്പോർട്ട്.സംഭവത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പിഴവുകൾ പരിശോധിച്ചു വരികയാണെന്ന് മെറ്റ വ്യക്തമാക്കി.യുകെയിൽ നിന്ന് 2,000 പരാതിയും ഇന്ത്യ, ഓസ്ട്രലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് 2,000 പേരും ഇൻസ്റ്റ​ഗ്രാമിനെതിരെ പരാതി നൽകിയിട്ടുണ്ട്.

അതേസമയം ഫേസ്ബുക്കിന്റെയും ഇൻസ്റ്റഗ്രാമിന്റെയും ഉടമയായ മെറ്റ കമ്പനി ജീവനക്കാരെ സംബന്ധിച്ച് പുതിയ തീരുമാനമെടുത്തതായി റിപ്പോർട്ട് പുറത്ത് വന്നു. ജീവനക്കാരുടെ എണ്ണം വീണ്ടും കുറയ്ക്കാനുള്ള തീരുമാനത്തിലാണ് കമ്പിനിയെന്നാണ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്. ഈ ആഴ്ചയിൽതന്നെ ആയിരത്തിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നേരത്തെ കഴിഞ്ഞ നവംബർ മാസത്തിൽ മെറ്റ കമ്പനി 11000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

Related Articles

Latest Articles