ഐ ഓ എഫ് – രോഗ നിർണയവും പ്രതിരോധ ക്യാമ്പും

0

സൗദിയിലെ ഇന്ത്യൻ സമൂഹത്തിൽ ജീവകാരുണ്യ പ്രവർത്തന മേഖലയിൽ പ്രവർത്തിച്ചു വരുന്ന സംഘടന ആയ ഇന്ത്യൻ ഓവർസീസ് ഫോറം, അൽ അബീർ മെഡിക്കൽസും മദീന ഹൈപ്പർമാർക്കെറ്റ്, ലുലു ഹൈപ്പർ മാർക്കെറ്റ് എന്നിവരുമായി ചേർന്ന് വായിലെ അർബുദത്തിനെതിരെ, സൗജന്യ രോഗ നിർണയവും പ്രതിരോധ ക്യാമ്പും സംഘടിപ്പിക്കുന്നു.

ഇന്ന് [നവംബർ 7 ] ആൽമദീനാ ഹൈപ്പര്മാര്ക്കെറ്റിൽ ഇന്ത്യൻ ഓവർസീസ് ഫോറവും, അൽ അബീർ മെഡിക്കൽസും മദീന ഹൈപ്പര്മാർക്കെറ്റും ചേർന്നു സൗജന്യ രോഗ നിർണയവും പ്രതിരോധ ക്യാമ്പും സംഘടിപ്പിക്കുന്നു. സമയം 05 PM മുതൽ 10 PM വരെ.

നാളെ നവംബർ 08 തീയതി ലുലു മുറബ മാളിൽ ഇന്ത്യൻ ഓവർസീസ് ഫോറവും അൽ അബീർ മെഡിക്കൽ ഗ്രൂപ്പും, ലുലു ഹൈപ്പര്മാർക്കെറ്റും ചേർന്ന് സൗജന്യ രോഗ നിർണയവും പ്രതിരോധ ക്യാമ്പും സംഘടിപ്പിക്കുന്നു. സമയം 07 PM മുതൽ 10 PM വരെ.

ഇക്കഴിഞ്ഞ ഓഗസ്റ്റ് ഒന്ന് മുതൽ ഒൻപതു വരെ സൗദി യുടെ കിഴക്കൻ പ്രവിശ്യയിൽ ഇന്ത്യൻ ഓവർസീസ് ഫോറം സൗജന്യ രോഗ നിർണായ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഖോബാർ, ദമ്മാം, അൽഹസ്സ, ജുബൈൽ എന്നിവിടങ്ങളിൽ ആയി നടത്തിയ രോഗ നിർണായ ക്യാമ്പ് ആയിരക്കനാക്കിനു ആൾക്കാർക്കു പ്രയോജനകരമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here