Friday, April 19, 2024
spot_img

ആ ട്രംപറ്റ് ഇനി നിശ്ശബ്ദം;വിഖ്യാത സംഗീതജ്ഞൻ എനിയോ മോറിക്കോൺ അന്തരിച്ചു

റോം : പ്രശസ്ത സംഗീത സംവിധായകൻ എനിയോ മോറിക്കോണ്‍ അന്തരിച്ചു. 91 വയസായിരുന്നു. ഇറ്റാലിയൻ തലസ്ഥാനമായ റോമിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരച്ചടങ്ങുകള്‍ തീർത്തും സ്വകാര്യമായിരിക്കുമെന്ന് അദ്ദേഹത്തിന്റെ ദീര്‍ഘകാല അഭിഭാഷകനായ ജോര്‍ജിയോ അസുമ്മ അറിയിച്ചു.

ദി ഗുഡ്, ദി ബാഡ് ആന്‍ഡ് അഗ്ലി, ദി മിഷന്‍, സിനിമാ പാരഡിസോ തുടങ്ങിയ സിനിമകള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ച ഇദ്ദേഹത്തിന് രണ്ട് ഓസ്‌കാര്‍ പുരസ്‌കാരങ്ങളും ഒരു ഗോള്‍ഡന്‍ ഗ്ലോബ്, ഗ്രാമി, ബാഫ്റ്റ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട് .

ബ്രയാന്‍ ഡി പല്‍മയുടെ അണ്‍ടച്ചബിള്‍സ്, ക്വെന്റിന്‍ ടരാന്റിനോയുടെ ദ ഹെയ്റ്റ്ഫുള്‍ എയ്റ്റ്, ഗില്ലോ പോണ്ടെകോര്‍വോയുടെ ദി ബാറ്റില്‍ ഓഫ് അല്‍ജിയേഴ്‌സ് തുടങ്ങിയ സിനികമളില്‍ ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. ക്വെന്റിന്‍ ടരാന്റീനോയുടെ ‘ദ് ഹേറ്റ്ഫുള്‍ എയിറ്റ് ‘ എന്ന ചിത്രത്തിലെ മികച്ച ഒറിജിനല്‍ സ്‌കോറിനുള്ള 2016 ലെ ഓസ്‌കാര്‍ ആയിരുന്നു അദ്ദേഹം അവസാനം നേടിയത്

Related Articles

Latest Articles