Saturday, April 20, 2024
spot_img

രാഷ്ട്രപിതാവിനെ,ഖാലിസ്ഥാൻ ഭീകരന്മാർ തുണിയിട്ട് മൂടി

 ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് പിന്തുണയുമായി വാഷ്ങ്ടൺ ഡി.സിയിലെ ഇന്ത്യൻ എംബസിക്ക് മുന്നിലുള്ള മഹാത്മാഗാന്ധി പ്രതിമയോട് അനാദരവ് കാട്ടി ‘ഖാലിസ്ഥാൻ’ വിഘടനവാദികളുടെ പ്രതിഷേധം. ഇന്ത്യൻ എംബസിക്ക് മുന്നിലെ മഹാത്മാഗാന്ധി മെമ്മോറിയൽ പ്ലാസയിലെ പ്രതിമ ശനിയാഴ്ചയാണ് നശിപ്പിച്ചത്.

പ്രതിഷേധക്കാർ പ്രതിമയിൽ പേസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുകയും ഖാലിസ്ഥാന്റെ മഞ്ഞ പതാക ഉപയോഗിച്ച് ഗാന്ധിജിയുടെ മുഖം മറയ്ക്കുകയും ചെയ്തു. ഖാലിസ്ഥാൻ അനുകൂല മദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധക്കാർ എത്തിയതെന്നും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Related Articles

Latest Articles