Friday, April 19, 2024
spot_img

ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ വിതരണത്തിനു തയാര്‍

ലണ്ടന്‍: ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ ആദ്യ ബാച്ച് വിതരണത്തിനു തയ്യാറായി. വാക്‌സിന്‍ നവംബര്‍ ആദ്യം ലഭ്യമാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കുന്ന സൂചന. വാക്‌സിന്റെ ആദ്യ ബാച്ച് തയാറാണെന്നും നവംബര്‍ ആദ്യവാരത്തില്‍ വാക്‌സിന്‍ നല്‍കാനുള്ള തയാറാടെുപ്പ് നടത്താന്‍ ലണ്ടനിലെ പ്രമുഖ ആശുപത്രിക്കു നിര്‍ദേശം കിട്ടിയെന്നുമാണ് വിവരം.

കോവിഡ് കൂടുതല്‍ മാരകമാകുന്ന പ്രായമേറിയവരില്‍ ആന്റിബോഡി ഉല്‍പദനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വാക്‌സിനാണ് ഓക്‌സ്ഫഡ് വികസിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്. മരുന്നു കമ്പനിയായ ആസ്ട്രസെനകയുമായി സഹകരിച്ചാണ് ഓക്‌സ്ഫഡിലെ ശാസ്ത്രജ്ഞര്‍ വാക്‌സിന്‍ വികസിപ്പിക്കുന്നത്.

വാക്‌സിന്‍ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നടക്കുന്നത് ബ്രിട്ടനിലാണ്. മൂന്നാം ഘട്ട പരീക്ഷണം ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും നടക്കും. ഇന്ത്യയില്‍ ഓഗസ്റ്റിലാകും പരീക്ഷണം ആരംഭിക്കുക. ഇന്ത്യയില്‍ സെറം ഇന്‍സ്റ്റിറ്റിയൂറ്റുമായി സഹകരിച്ചാണ് ആസ്ട്രസെനക വാക്‌സിന്‍ പരീക്ഷണം നടത്തുന്നത്.

Related Articles

Latest Articles