Friday, April 19, 2024
spot_img

പഞ്ചാബ് കിംഗ്സിനെ പിടിച്ചുകെട്ടി രോഹിതും സംഘവും; പഞ്ചാബിനെ ആറ് വിക്കറ്റിന് തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തി മുംബൈ

അബുദാബി: ഐപിഎല്ലിലെ രണ്ടാം പാദ പോരാട്ടത്തില്‍ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. മത്സരത്തില്‍ പഞ്ചാബ് ഉയര്‍ത്തിയ 136 റണ്‍സിന്റെ വിജയലക്ഷ്യം 19 ഓവറില്‍ 4 വിക്കറ്റ് നഷ്ട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മറികടന്നു. വിജയത്തോടെ പോയിന്റ് ടേബിളില്‍ ഏഴാം സ്ഥാനത്തുനിന്നും അഞ്ചാം സ്ഥാനത്തെത്തിയ മുംബൈ പ്ലേയോഫ് പ്രതീക്ഷകള്‍ നിലനിര്‍ത്തി.

ഏറെ നാളുകള്‍ക്ക് ശേഷം ഫോമിലേക്ക് തിരിച്ചെത്തിയ ഹാര്‍ദ്ദിക്ക് പാണ്ഡ്യയുടെ മികവിലാണ് മുംബൈയുടെ വിജയം. 30 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം പുറത്താകാതെ 40 റണ്‍സാണ് ഹാര്‍ദ്ദിക്ക് സ്വന്തമാക്കിയത്. ബൗളിങ്ങില്‍ പഞ്ചാബിന് വേണ്ടി രവി ബിഷോണി 2 വിക്കറ്റുകള്‍ വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സാണ് നേടിയത്. മുംബൈ ബോളര്‍മാരില്‍ കീരോണ്‍ പോളാര്‍ഡ്,ജസ്പ്രീത് ബുമ്ര എന്നിവര്‍ ഈ രണ്ടു വിക്കറ്റ് വീധം നേടി കൊണ്ട് മികച്ച പ്രകടനം പുറത്തെടുത്തു.

Related Articles

Latest Articles