Thursday, April 25, 2024
spot_img

ഐഎസ് ബന്ധം; മംഗളൂരു സ്വദേശികളായ മസിന്‍ അബ്ദുറഹ്‌മാന്‍, കെ.എ. നദീംഷാ എന്നിവർ എന്‍ഐഎയുടെ പിടിയില്‍;ഉഡുപ്പിയിലെ കോണ്‍ഗ്രസ് നേതാവ് താജുദ്ദീന്‍ ഷെയ്ഖിന്റെ മകനെ ചോദ്യം ചെയ്യുന്നു

ബംഗളൂരു: ഐസ് ബന്ധം സ്ഥിരീകരിച്ച രണ്ടുപേരെകൂടി എന്‍ഐഎ കസ്റ്റഡിയിലായി . മംഗളൂരു സ്വദേശികളായ മസിന്‍ അബ്ദുറഹ്‌മാന്‍, കെ.എ. നദീംഷാ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മംഗളൂരുവില്‍ കുക്കര്‍ ബോംബ് സ്‌ഫോടന കേസില്‍ പിടിയിലായ മുഹമ്മദ് ഷാരിഖിന്റെ മൊഴിയെത്തുടർന്നാണ് നടപടി.

ഇവര്‍ ഐഎസ് പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനായി ഗൂഢാലോചന നടത്തിയതായും ആയുധ പരിശീലനം നടത്തിയിരുന്നതായും എന്‍ഐഎ കണ്ടെത്തി. പരിശീനത്തിനത്തിന്റെ ഭാഗമായി തുംഗഭദ്ര നദീതിരത്ത് ഇവർ സ്‌ഫോടനം നടത്തിയതിന്റെ തെളിവും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചു.

ഉഡുപ്പിയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് താജുദ്ദീന്‍ ഷെയ്ഖിന്റെ മകന്‍ ഉള്‍പ്പെടെ രണ്ടുപേരെ ഐഎസ് ബന്ധം കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തുവരുകയാണ്.

Related Articles

Latest Articles