Thursday, April 25, 2024
spot_img

ഐഎസിന്റെ പണം ഇന്ത്യയിലെത്തുന്നത് ക്രിപ്റ്റോ കറൻസിയുടെ രൂപത്തിൽ ;
എൻഐഎ റെയ്ഡിൽ കർണ്ണാടകയിൽ 2 ഐഎസ് ഭീകരർ പിടിയിൽ

ബംഗളൂരു : കർണാടകയിൽ എൻഐഎ നടത്തിയ റെയ്ഡിൽ രണ്ട് ഐഎസ് ഭീകരർ പിടിയിലായി .
റെഷാൻ താജുദ്ദീൻ ഷെയ്ഖ്, ഹുസൈർ ഫർഹാൻ ബെയ്ഗ് എന്നിവരെയാണ് എൻഐഎ അറസ്റ്റ് ചെയ്തത്.

ഐഎസ് ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആറിടങ്ങളിൽ ഇന്ന് എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിലാണ് നിർണ്ണായക തെളിവുകളുമായി 2 ഭീകരരും പിടിയിലായത്. ഇവരുടെ വീടുകളിൽ നിന്ന് നിർണ്ണായക ഡിജിറ്റൽ തെളിവുകളും ക്രിപ്‌റ്റോ വാലറ്റ് വഴി ഐഎസ് പണം അയച്ചതിന്റെ രേഖകളും കണ്ടെത്തിയെന്നാണ് സൂചന .

ഇതേ കേസിൽ മംഗളൂരു സ്വദേശിയായ സയിദ് യാസിൻ, മസ് മുനീർ, ശിവമോഗ സ്വദേശി ഷരീഖ് എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ ശിവമോഗ ഐഎസ് ഗൂഢാലോചന കേസിൽ അറസ്റ്റിലാവുന്നരുടെ എണ്ണം നാലായി.

Related Articles

Latest Articles