Wednesday, April 24, 2024
spot_img

ദക്ഷിണേന്ത്യയിൽ താവളമാക്കി ഐഎസ് ഭീകരര്‍; കര്‍ണാടകയിൽ രണ്ട് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ; അതീവ ജാഗ്രതയിൽ സംസ്ഥാനങ്ങൾ

ബംഗളൂരു: കര്‍ണാടകയിലെ ഭട്കലില്‍ രണ്ട് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്ത് എന്‍ഐഎ. സംസ്ഥാന പോലീസും എന്‍ഐഎയും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെയാണ് ഈ ഭീകരര്‍ പിടിയിലായത്. അബു ഹാജിര്‍ അല്‍ ബാദ്രി, അമീന്‍ ഷുഹൈബ് എന്നിവരെയാണ് എന്‍ഐഎ പിടികൂടിയത്. അബു ഹാജിര്‍ അല്‍ ബാദ്രി ഐഎസ് സംഘടനയിലെ പ്രധാനിയാണ് എന്നാണ് ലഭിക്കുന്ന വിവരം. 2020 ഏപ്രില്‍ മുതല്‍ ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിരുന്നു.

അതേസമയം ‘വോയിസ് ഓഫ് ഹിന്ദ്’ എന്ന ഓണ്‍ലൈന്‍ മാഗസിനിലൂടെ ഐഎസിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചിരുന്ന ഇയാള്‍ ഭീകരര്‍ക്ക് ആവശ്യമായ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്നു എന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.

മാത്രമല്ല സിറിയയിലെ ഐഎസ് നേതാക്കളുമായി അല്‍ ബാദ്രി നേരിട്ട് ആശയവിനിമയം നടത്തിയിരുന്നതായി കണ്ടെത്തിയിട്ടുമുണ്ട്. പാകിസ്ഥാനിലോ അഫ്ഗാനിസ്ഥാനിലോ ആണെന്ന് തെറ്റിധരിപ്പിച്ചാണ് ഇയാള്‍ ഇന്ത്യയില്‍ കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാസം ജൂലൈ 11ന് അറസ്റ്റിലായ ഉമര്‍ നിസാര്‍ എന്ന ഭീകരനില്‍ നിന്നാണ് അബു ഹാജിര്‍ അല്‍ ബാദ്രിയെ കുറിച്ച്‌ എന്‍ഐഎയ്ക്ക് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles