Thursday, April 25, 2024
spot_img

വാർത്തകൾ ശരിയോ ? കരഞ്ഞ് തളർന്ന് ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ ! ടീമിന് വൻ തിരിച്ചടി!

അഹമ്മദാബാദ് : നാളെ ആരംഭിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഉദ്‌ഘാടന മത്സരത്തിനിറങ്ങുന്ന ചെന്നൈ സൂപ്പർ കിങ്സിന് തുടക്കത്തിലേ തിരിച്ചടി. ആരാധകരുടെ ‘തല’, നായകൻ എം.എസ്. ധോണിക്ക് പരിശീലനത്തിനിടെ പരിക്കേറ്റു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കാൽമുട്ടിനാണ് പരിക്കേറ്റതെന്ന് പ്രമുഖ കായിക മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. ഇതോടെ ഗുജറാത്തിനെതിരായ ഉദ്ഘാടന മത്സരത്തിൽ ധോണി കളിക്കുമോയെന്ന കാര്യം അനിശ്ചിതത്തിലായി. അതെ സമയം ഇക്കാര്യത്തിൽ ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ പ്രതികരണം പുറത്ത് വന്നിട്ടില്ല.

ധോണിയുടെ അഭാവത്തിൽ ഇംഗ്ലിഷ് ഓൾ റൗണ്ടർ ബെന്‍ സ്റ്റോക്സ് ആയിരിക്കും ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുക. മത്സരത്തിനായി ധോണിയും ചെന്നൈ സൂപ്പർ കിങ്സ് ടീമും ഇന്നലെ അഹമ്മദാബാദിലെത്തിയിരുന്നു. ന്യൂസീലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെ ഇടംകാലിനേറ്റ പരിക്ക് പൂർണമായും ഭേദമാകാത്തതിനാൽ ബെൻ സ്റ്റോക്സ് ഐപിഎലിലെ ആദ്യ മത്സരങ്ങളിൽ ബോൾ ചെയ്യില്ലെന്ന് ടീം അറിയിച്ചു. എന്നാൽ ബാറ്ററുടെ റോളിൽ സ്റ്റോക്സ് ടീമിൽ കാണുമെന്ന് ചെന്നൈയുടെ ബാറ്റിങ് കോച്ച് മൈക്ക് ഹസി പറഞ്ഞു.

Related Articles

Latest Articles