ഗാ​സ: ഗാ​സ അ​തി​ര്‍​ത്തി​യി​ല്‍ ഇ​സ്ര​യേ​ല്‍ സൈ​ന്യത്തിന്‍റെ വെടിവയ്പ്. പ​ല​സ്തീ​ന്‍ റിബലുകള്‍ നടത്തിയ സം​ഘര്‍​ഷത്തെ തുടര്‍ന്നാണ് സൈന്യം വെടിവയ്പ് നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് ആ​ളി​പ്പ​ട​ര്‍​ന്ന തീ​യും പു​ക​യും മ​റ​യാ​ക്കി റിബലുകള്‍ വീ​ണ്ടും അ​തി​ര്‍​ത്തി​യി​ലെ​ത്തി. ഇ​തോ​ടെ ഇസ്രയേല്‍ സൈ​ന്യം ക​ണ്ണീ​ര്‍ വാ​ത​കം പ്ര​യോ​ഗി​ക്കുകയും സം​ഘ​ര്‍​ഷാവസ്ഥ തു​ട​ര്‍​ന്ന​തോ​ടെ വീണ്ടും ​വെടിയുതിര്‍ക്കു​ക​യുമാ​യി​രു​ന്നു.

സംഘര്‍ഷത്തില്‍ ആ​ര്‍​ക്കും പ​രുക്കേ​റ്റിട്ടില്ല. ഇ​സ്ര​യേ​ലി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ദേ​ശ​ങ്ങളില്‍ ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് തി​രി​കെ​വ​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാണ് പ​ല​സ്തീ​ന്‍ റിബലു​കളുടെ​ ആക്രമണം.