Wednesday, April 24, 2024
spot_img

നീ പെണ്ണാണ് എന്ന് കേൾക്കുന്നത് അഭിമാനമാണ്; നീ വെറും പെണ്ണാണ് എന്ന് പറയുന്നിടത്താണ് പ്രതിഷേധമെന്ന് കളക്ടർ രേണു രാജ്

കൊച്ചി: പ്രതിഷേധ സ്വരമുള്ള പോസ്റ്റുമായി എറണാകുളം കലക്ടറായിരുന്ന രേണുരാജ്. സ്ഥലംമാറ്റ ഉത്തരവു വന്നതിനു പിന്നാലെയാണ് ഇത്തരത്തിൽ ഒരു പോസ്റ്റുമായി രേണു രാജ് രംഗത്തെത്തിയിരിക്കുന്നത്. നീ പെണ്ണാണ് എന്നു കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം എന്നാണ് വനിതാ ദിനാശംസയായി കലക്ടർ ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഫെയ്സ്ബുക്കിൽ കുറിച്ചത്.

ഏഴു മാസവും 12 ദിവസവുമാണ് രേണു രാജ് എറണാകുളം ജില്ലയിലെ കലക്ടറായിരുന്നത്. രേണു രാജിനെ സ്ഥലം മാറ്റാനുള്ള തീരുമാനം അപ്രതീക്ഷിതമായിരുന്നു. രേണു രാജ് തനിക്ക് സ്ഥലം മാറ്റം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അപ്രതീക്ഷിത സ്ഥലംമാറ്റത്തിലുള്ള പ്രതിഷേധമാണ് വനിതാദിന പോസ്റ്റിലൂടെ രേണുരാജ് വ്യക്തമാക്കിയത്. വയനാട് ജില്ലാ കലക്ടറായാണ് രേണു രാജിന് സ്ഥലംമാറ്റം കിട്ടിയിരിക്കുന്നത്. എൻ.എസ്.കെ. ഉമേഷാണ് പുതിയ എറണാകുളം കലക്ടർ.

Related Articles

Latest Articles