Saturday, April 20, 2024
spot_img

ഗുരുവായൂർ ഏകാദശി രണ്ടു ദിവസം ആചരിക്കുന്നത് ഉചിതമല്ല; ഭക്തർ ആശങ്കയിലാണ്; ശാസ്ത്രവിധി പ്രകാരം ഏകാദശിവ്രതം നോൽക്കേണ്ടത് രണ്ടാം ദിവസമായ ഡിസംബർ നാലിനെന്ന് ചെറുവള്ളി നാരായണൻ നമ്പുതിരി

ഗുരുവായൂർ: ഇത്തവണത്തെ ഏകാദശി വ്രതം ഡിസംബർ മൂന്നിനാണോ നാലിനാണോ എന്ന തർക്കം കുറച്ച് ദിവസങ്ങളായി ഭക്തരുടെ ഇടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ചിലർ ആദ്യ ദിവസമാണെന്നും മറ്റു ചിലർ രണ്ടാം ദിവസമാണെന്നും നിലപാടെടുത്തതോടെ രണ്ടു ദിവസവും ഏകാദശി ആചരിക്കാൻ ദേവസ്വം തീരുമാനിച്ചിരിക്കുന്നു. എന്നാൽ ആ തീരുമാനം അതിലേറെ അനുചിതമാണെന്ന അഭിപ്രായത്തിലാണ് ചെറുവള്ളി നാരായണൻ നമ്പുതിരി അടക്കമുള്ള പ്രമുഖ പണ്ഡിതർ.

ഇത്തവണ ഗുരുവായൂർ ഏകാദശി രണ്ടു ദിവസമായി ആചരിക്കുന്നു എന്നൊരു തീരുമാനം ഉണ്ടായതിൽ ഭക്തർ ആകെ സംശയത്തിലും ആശങ്കയിലുമാണെന്ന് നാരായണൻ നമ്പുതിരി പറഞ്ഞു. ‘ഏകാദശി ഉപവാസ ദിവസം അതായത് വ്രത ദിവസം ചോറൂണ് നടത്തരുത്. അതിൽത്തന്നെ ഹരിവാസര സമയത്ത് സാഹചര്യം അനുകൂലമല്ലെങ്കിൽ പോലും അന്നം കഴിക്കാൻ ഒട്ടും പാടില്ലാത്തതാകുന്നു’ എന്നാണ് ആചാര സംഗ്രഹ പ്രമാണം പറയുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകാദശി വ്രതാനുഷ്ഠാനം രണ്ട് ദിവസവും ചെയ്യേണ്ടതില്ലെന്ന് നിരവധി ആധികാരിക ഗ്രന്ഥങ്ങൾ ഉദ്ധരിച്ച് അദ്ദേഹം പ്രസ്താവനയിൽ സമർത്ഥിക്കുന്നു. ഹരിവാസര ദിവസമായ ഡിസംബർ നാലിനാണ് ശുദ്ധോപവാസാദികൾ ചെയ്യേണ്ടതെന്ന് പഞ്ചാംഗങ്ങളിൽ എഴുതിവെച്ചിട്ടുണ്ട്. ഡിസംബർ 3 ന് ഭൂരിപക്ഷ ഏകാദശി എന്നെഴുതിയതിലെ ഭൂരിപക്ഷം അധികക്കാരെ സൂചിപ്പിക്കുന്ന പദമല്ലെന്നും ഭൂരിപക്ഷം എന്നതിന് അംബരീക്ഷ പക്ഷമെന്നും ആനന്ദപക്ഷത്തിനു രുഗ്മാംഗദപക്ഷമെന്നും സമാന്തരമുണ്ട്. ആയതിനാൽ ആനന്തപക്ഷമെന്ന രണ്ടാം ദിവസത്തിലാണ് വ്രതമനുഷ്ഠിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related Articles

Latest Articles