Saturday, April 20, 2024
spot_img

അവൾ എന്തുമാത്രം മാന്ത്രികത നിറഞ്ഞവളാണ്!! ജീവിതത്തിലെ ഏറ്റവും നല്ല വാർത്ത ഇത്: പെൺകുഞ്ഞിന് ജന്മം നൽകി ആലിയാഭട്ട്, ആശംസകൾ നേർന്ന് സിനിമാലോകം

ബോളിവുഡ് താരദമ്പതികളായ ആലിയ ഭട്ടിനും രൺബീർ കപൂറിനും പെൺകുഞ്ഞ് പിറന്ന സന്തോഷത്തിലാണ് ആരാധകർ. കുഞ്ഞ് പിറന്ന വിവരം ദേശീയ മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തുവെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണവുമായി ദമ്പതികൾ തന്നെ മുന്നോട്ട് വന്നത് ഇപ്പോഴായിരുന്നു. ഇൻസ്റ്റഗ്രാം പേജിലൂടെ ആലിയ ഭട്ടാണ് ഇക്കാര്യം അറിയിച്ചത്. മുംബൈയിലെ എച്ച്എൻ റിലയൻസ് ആശുപത്രിയിൽ ഞായറാഴ്ച ഉച്ചയോടെയായിരുന്നു മകളുടെ ജനനം.

”’ജീവിതത്തിലെ ഏറ്റവും നല്ല വാർത്ത ഇതാണെന്നായിരുന്നു അമ്മയായ ആലിയയുടെ പ്രതികരണം. ഞങ്ങളുടെ കുഞ്ഞ് ഇതാ എത്തി.. അവൾ എന്തുമാത്രം മാന്ത്രികത നിറഞ്ഞവളാണ്.. സ്‌നേഹത്താൽ ഞങ്ങൾ പൊട്ടിപോകുന്ന അവസ്ഥയിലാണ്. ഞങ്ങൾ ഏറ്റവുമധികം അനുഗ്രഹീതരായ മാതാപിതാക്കളായിരിക്കുന്നു. സ്‌നേഹത്തോടെ ആലിയ, രൺബീർ.. ” ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ആരാധകർ ഏറെ നാളായി കാത്തിരുന്ന സന്തോഷ വാർത്തയാണ് താരം നേരിട്ട് അറിയിച്ചത്. മറ്റ് സിനിമാ താരങ്ങളും സഹപ്രവർത്തകരും ആലിയയുടെ പോസ്റ്റിന് താഴെ അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്. എന്റെ കുഞ്ഞുആലിയയെ കാണാൻ ഇനിയും കാത്തിരിക്കാൻ വയ്യെന്നായിരുന്നു കരീന കപൂറിന്റെ പ്രതികരണം. മകൾ ജനിക്കുന്നതിനേക്കാൾ വലിയ സന്തോഷം ഈ ലോകത്ത് മറ്റൊന്നുമില്ലെന്ന് അക്ഷയ്കുമാർ പറഞ്ഞു. മാധുരീ ദീക്ഷിത്, ബിപാഷ ബസു, മൗണി റോയി, കാജൽ അഗർവാൾ, കിയാര അദ്വാനി തുടങ്ങി നിരവധി പേർ ആലിയയുടെ പോസ്റ്റിന് താഴെ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ ആരാധകരും വാർത്ത പങ്കുവെക്കുകയാണ്.

Related Articles

Latest Articles