Friday, March 29, 2024
spot_img

വേനൽ കാലവും ശർക്കരയും തമ്മിലുള്ള ബന്ധമെന്ത് ?;കത്തുന്ന ചൂടിൽ ഇത് കഴിച്ചാൽ ഗുണങ്ങളേറെ

അന്തരീക്ഷ താപനിലയും വെയിലിന്റെ ശക്തിയും വർദ്ദിച്ച് വരികയാണ് .ശരീരവും ഒപ്പം ചര്‍മവുമെല്ലാം ഒരു പോലെ തളരുന്ന സമയം. ഈ സമയത്ത് വരുന്ന രോഗങ്ങളും ചില്ലറയല്ല. വേനലിനോട് പൊരുതാന്‍, ശരീരം ആരോഗ്യകരമായി നില നിര്‍ത്താന്‍ നാം കഴിയ്ക്കുന്ന ഭക്ഷണം പ്രധാനമാണ്. വയറിന്റെ ആരോഗ്യത്തിന്, ശരീരത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ വേണം, കഴിയ്ക്കുവാന്‍. വേനലില്‍ കഴിയ്‌ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പല ഭക്ഷണങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ശര്‍ക്കര.

വേനല്‍ക്കാലത്ത് മധുരം കുറച്ച് ഉപയോഗിയ്ക്കുന്നതാണ് നല്ലതെങ്കിലും ശര്‍ക്കര പൊതുവേ ആരോഗ്യകരമാണെന്ന് വേണം പറയുവാന്‍. വേനലില്‍ ഫ്‌ളൂ പോലുള്ള രോഗങ്ങള്‍ പതിവാണ്. കൂടിയ ചൂട് രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നു. രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് ശര്‍ക്കര. കോള്‍ഡ്, ചുമ തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധിയാകാവുന്ന ഒന്നാണിത്. മധുരത്തിന് പകരം ശര്‍ക്കര ചേര്‍ത്ത് കഴിയ്ക്കാം. വേനലില്‍ കൂടുതല്‍ ദാഹം അനുഭവപ്പെടാന്‍ പഞ്ചസാര കാരണമാകും. ഇതിന് പകരം ശര്‍ക്കര നല്ലതാണ്.ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ശര്‍ക്കര. വേനലില്‍ ശരീരം തളരുന്നത് സാധാരണയാണ്. ഊര്‍ജക്കുറവും ക്ഷീണവുമെല്ലാം തന്നെ അനുഭവപ്പെടും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ശര്‍ക്കര. ഇത് ശരീരം തണുക്കാന്‍ സഹായിക്കുന്നു.

വേനല്‍ക്കാലത്ത് പുറത്തേയ്ക്ക് പോകുമ്പോള്‍ ഒരു കഷ്ണം ശര്‍ക്കര നുണയുന്നത് നല്ലതാണ്. ഇതിലെ കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകളാണ് ഇതിന് സഹായിക്കുന്നത്. ഇത് പല സ്ഥലങ്ങളിലും ആളുകള്‍ പിന്‍തുടര്‍ന്ന് വരുന്ന ഒന്നാണ്.അല്‍പം ശര്‍ക്കര രണ്ട് മണിക്കൂറോളം കുടിയ്ക്കുന്ന വെള്ളത്തില്‍ ഇട്ടു വയ്ക്കുക. ബേസില്‍ സീഡ് അഥവാ തുളസി വിത്തുകള്‍ അഥവാ കസ്‌കസ് ഒരു പാത്രത്തില്‍ ഇട്ട് കുതിര്‍ത്തുക. ശര്‍ക്കര വെള്ളം ഊറ്റിയെടുക്കുക. ഇത് ശര്‍ക്കരയിലെ അഴുക്ക് നീക്കാനാണ്. ഇതില്‍ അല്‍പം നാരങ്ങ പിഴിഞ്ഞതും കുതിര്‍ത്ത തുളസി വിത്തുകളും ഇതില്‍ ചേര്‍ത്തിളക്കി കുടിയ്ക്കാം. നല്ലൊന്നാന്തരം സമ്മര്‍ ഡ്രിങ്കാണിത്.വേനല്‍ക്കാലത്ത് വയറിന് ദഹന പ്രശ്‌നങ്ങള്‍ വരുന്നത് സാധാരണയാണ്. ഇതിനുളള നല്ലൊരു പരിഹാരം കൂടിയാണ് ശര്‍ക്കര. ഇത് വയറ്റിലെ ഡൈജസ്റ്റീവ് എന്‍സൈമുകളെ ഉല്‍പാദിപ്പിയ്ക്കുന്നു. ഇതിനാല്‍ ദഹനം ശരിയായി നടക്കുന്നു.ഇത് നാച്വറല്‍ ഡൈയൂററ്റിക് കൂടിയാണ്. ഭക്ഷണ ശേഷം ഒരു കഷ്ണം ശര്‍ക്കര കഴിയ്ക്കുന്നത് ദഹനം ശരിയാക്കാനും മധുരത്തോടുള്ള താല്‍പര്യം കുറയ്ക്കാനും സഹായിക്കും.


മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Related Articles

Latest Articles